കർശനമായ സുരക്ഷാ പരിശോധന; എയർ ഇന്ത്യ ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത് 6 അന്താരാഷ്ട്ര വിമാന സർവീസുകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നതായി എയര്‍ ഇന്ത്യ അറിയിച്ചു
എയർ ഇന്ത്യ ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത് 6 അന്താരാഷ്ട്ര വിമാന സർവീസുകൾ. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വ്യോമയാന അധികൃതരുടെ സുരക്ഷാ പരിശോധന ശക്തമാക്കിയതിനെത്തുടർന്നാണ് ബോയിംഗ് 787-8 ഡ്രീംലൈനറുകളുടെ ആറ് സർവീസുകൾ ഉൾപ്പെടെ ഇന്ന് എയർ ഇന്ത്യ റദ്ദാക്കിയത്. ലണ്ടന്‍-അമൃതസര്‍, ഡല്‍ഹി-ദുബായ്, ബെംഗളൂരു-ലണ്ടന്‍, ഡല്‍ഹി-പാരിസ്, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, അഹമ്മദാബാദ്-ലണ്ടന്‍ വിമാനങ്ങളാണ് റദ്ദുചെയ്തത്. പരിശോധനയ്ക്കായി വിമാനം ലഭ്യമല്ലാത്തതിനെത്തുടർന്നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കുള്ള AI159 വിമാനം റദ്ദാക്കിയത്.
അഹമ്മദാബാദ് അപകടത്തിന് ശേഷം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ), യുകെ, യുഎസ് എന്നിവിടങ്ങളിലെ വ്യോമയാന അധികൃതരും സംയുക്ത അന്വേഷണം ആരംഭിക്കുകയും എയർ ഇന്ത്യയുടെ മുഴുവൻ ഡ്രീംലൈനർ ഫ്ലീറ്റിലും പൂർണ്ണ പരിശോധന നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നുള്ള സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു
ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് 12 ജീവനക്കാർ അടക്കം 242 പേരുമായി ലണ്ടനിലേക്ക് പോയ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊളികെ മററ്റെല്ലാവരുമ മരിച്ചു.സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തെ ബിജെ മെഡിക്കല്‍ കേളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 17, 2025 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കർശനമായ സുരക്ഷാ പരിശോധന; എയർ ഇന്ത്യ ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത് 6 അന്താരാഷ്ട്ര വിമാന സർവീസുകൾ