HOME /NEWS /India / എയർ ഇന്ത്യയുടെ സർവെർ ഹാക്ക് ചെയ്തു; ചോർന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങൾ

എയർ ഇന്ത്യയുടെ സർവെർ ഹാക്ക് ചെയ്തു; ചോർന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങൾ

Image: Reuters

Image: Reuters

2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങളാണ് ചോർന്നത്.

  • Share this:

    എയർഇന്ത്യയുടെ സെർവറിന് നേരെ സൈബർ ആക്രമണം. പത്ത് വർഷത്തെ യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ അറിയിച്ചു. 2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങളാണ് ചോർന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവരങ്ങൾ ചോർന്നത്.

    ഡാറ്റാ ചോർച്ചയുടെ കാര്യം എയിർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് നടന്ന ഡാറ്റാ ചോർച്ച ഇപ്പോഴാണ് പുറത്തു വരുന്നത്. യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങിയവയെല്ലാം ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

    You may also like:കോവിഡ് വ്യാപനത്തിനിടെ കുടുംബത്തോടൊപ്പം ദുബായിലേക്ക് പറന്ന് വ്യവസായി; സ്വകാര്യ വിമാനത്തിന് ചിലവ് 55 ലക്ഷം

    യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന പാസഞ്ചർ സർവീസ് സിസ്റ്റം ഡാറ്റാ പ്രോസസ്സറിന് നേരെ അടുത്തിടെ സൈബർ ആക്രമണം ഉണ്ടായി. ഇതുവഴി ചില യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടുണ്ട്. ഏകദേശം 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങളാണ് ഇതിൽ പെടുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

    അതേസമയം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അടക്കം ചോർന്നെങ്കിലും കാർഡുകളിലെ CVV/CVC നമ്പരുകൾ ഇതിൽപെടുന്നില്ലെന്നാണ് എയർഇന്ത്യ പറയുന്നത്. യാത്രക്കാരുടെ പേര്, ജനന തീയ്യതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്പോർട്ട് ഇൻഫർമേഷൻ, ടിക്കറ്റ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ‍് ഡാറ്റ എന്നിവ ചോർന്നു. എന്നാൽ ക്രെഡിറ്റ് കാര‍്ഡിലെ CVV/CVC വിവരങ്ങൾ ഡാറ്റാ പ്രോസസ്സറിൽ സൂക്ഷിക്കാറില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.

    2021 ഫെബ്രുവരി 25 നാണ് ഡാറ്റാ ലീക്കിനെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിച്ചതെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

    First published:

    Tags: Air india, Data leak