ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്.
അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം കാരണം തിരിച്ചു പോവാനാകാതെ കുടുങ്ങുകയായിരുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കാരണം യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിമാനസർവീസുകൾ താത്കാലികമായി നിരോധിച്ചിരുന്നു. അതുകൊണ്ട് അൻഫറിന് ദുബായിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.
Also Read-
പ്രകൃതിയുടെ വിളി വന്നാൽപ്പിന്നെ! 150 കി.മീ. വേഗതയിലെ ട്രെയിനിന്റെ കോക്പിറ്റിൽനിന്ന് ലോക്കോപൈലറ്റ് ഇറങ്ങിപ്പോയിവിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്നയാളാണ് മുഷ്താഖ് അന്‍ഫർ. കൂടാതെ ജാമിയത്ത് ഉലമ അസം പ്രസിഡൻറ് കൂടിയാണ്. ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണ് അദ്ദേഹം സ്വകാര്യ വിമാനം ചാർട്ടർ ചെയ്ത് ഭാര്യ, മകൻ, കൊച്ചുമക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബത്തോടൊപ്പം ദുബായിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 55 ലക്ഷമാണ് ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്ക് മടങ്ങാൻ ഈ എൻആർഐ വ്യവസായി ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് രാജ്യങ്ങളായ യുഎഇ, കുവൈറ്റ്, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിൽ കമ്പനിയുടെ ഷോറൂമുകളുള്ള അൻഫർ, 32ലധികം രാജ്യങ്ങളിലേക്ക് സുഗന്ധദ്രവ്യങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. ഫാക്ടറികളും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെഡ് ഓഫീസുമുള്ള 'ഊദ് അൽ അൻഫർ' എന്ന പെർഫ്യൂം കമ്പനി ഉടമയാണ് അൻഫർ. അദ്ദേഹത്തിന്‍റെ അന്തരിച്ച പിതാവ് ഹാജി അൻഫർ അലി സാഹബ് ആണ് 1950 ൽ ഇത് സ്ഥാപിച്ചത്.
Also Read-
സ്വന്തം കാർ മൊബൈൽ കോവിഡ് ക്ലിനിക്കാക്കി ഡോക്ടർ; രോഗികൾക്ക് വാട്സ്ആപ്പിലൂടെ സഹായം തേടാംഅതേസമയം കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലിരിക്കുന്ന അസമിൽ നിലവിൽ 53,165 സജീവ കോവിഡ് കേസുകളും 6.02% പോസിറ്റീവ് നിരക്കുമാണുള്ളത്. കോവിഡ് നിയന്ത്രിക്കുന്നതിന്, സംസ്ഥാന സർക്കാർ അന്തർ ജില്ലാ ഗതാഗത സേവനങ്ങളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സമാനമായൊരു സംഭവം കേളത്തിലും കുറച്ച് നാളുകൾക്ക് മുൻപേ നടന്നിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യവസായിയും ഭാര്യയും പ്രൈവറ്റ് വിമാനത്തിൽ ഖത്തറിലേക്ക് പോയിരുന്നു. പ്രമുഖ വ്യവസായിയായ ഡോ. എംപി ഹസൻ കുഞ്ഞിയാണ് ഭാര്യ സുഹറാബിക്കൊപ്പം കണ്ണൂരിൽ നിന്ന് പറന്നത്. ഇതിനായി ഏകദേശം 40 ലക്ഷത്തോളം രൂപയാണ് ചെലവായതെന്നാണ് വിവരം. കോവിഡ് ലോക്ക് ഡൗൺ ആയതിനാലാണ് ഹസൻ കുഞ്ഞിക്ക് ഖത്തറിന് യാത്ര തിരിക്കാൻ സാധിക്കാഞ്ഞത്.
പ്രൈവറ്റ് ജെറ്റുകളെ കണ്ണൂർ എയർപോർട്ടിലേക്ക് ആകർഷിക്കാൻ കൂടിയാണ് ഈ യാത്രയെന്ന് ഹസൻ കുഞ്ഞി അന്ന് വ്യക്തമാക്കിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൻ്റെ ഡയറക്ടർമാരിലൊരാൾ കൂടിയാണ് ഹസൻ. ഇത്തരത്തിൽ കണ്ണൂരിൽ നിന്ന് സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യത്തെയാളാണ് ഹസൻ കുഞ്ഞി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.