വിവാഹിതരുടെ 'ലിവിങ്-ടുഗെദർ'; 5 ദിവസത്തിനിടെ ഒരേ ഹൈക്കോടതിയുടെ പരസ്പരവിരുദ്ധമായ രണ്ട് വിധി
- Published by:Rajesh V
- news18-malayalam
Last Updated:
മാർച്ച് 20ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായ നിരീക്ഷണമാണ് മാർച്ച് 25ന് മറ്റൊരു കേസില്‍ ഡിവിഷൻ ബെഞ്ച് നടത്തിയത്
വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം സമ്മതത്തോടെ ലിവിങ്-ടുഗതർ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത് ഈ മാസം 25നാണ്. ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. യുവതിയുടെ കുടുംബത്തിൽ നിന്ന് ഭീഷണി നേരിടുന്ന ഒരു ലിവിങ്-ടുഗെദർ ദമ്പതികൾക്ക് സംരക്ഷണം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.ഇത് കോടതിയുടെ തന്നെ മുൻപത്തെ ചില ഉത്തരവുകൾക്ക് വിരുദ്ധമാണ്.
കോടതിയുടെ പുതിയ നിരീക്ഷണം (മാർച്ച് 25)
നിയമവും ധാർമികതയും: "വിവാഹിതനായ ഒരാൾ പ്രായപൂർത്തിയായ മറ്റൊരാൾക്കൊപ്പം അവരുടെ സമ്മതത്തോടെ താമസിക്കുന്നത് ഒരു തരത്തിലുള്ള കുറ്റകൃത്യമല്ല. ധാർമികതയെയും നിയമത്തെയും വേർതിരിച്ചു തന്നെ കാണണം. നിയമപരമായി ഒരു കുറ്റം നിലനിൽക്കുന്നില്ലെങ്കിൽ, സാമൂഹിക അഭിപ്രായങ്ങൾക്കോ ധാർമികതയ്ക്കോ കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ കഴിയില്ല," - കോടതി വ്യക്തമാക്കി.
മുൻപത്തെ വ്യത്യസ്ത നിലപാടുകൾ
മാർച്ച് 25-ലെ ഈ ഉത്തരവ്, ഇതേ കോടതിയിലെ സിംഗിൾ ബെഞ്ച് മാർച്ച് 20ന് പുറപ്പെടുവിച്ച നിരീക്ഷണത്തിന് വിരുദ്ധമാണ്.
advertisement
മാർച്ച് 20ലെ ഉത്തരവ്: വിവാഹിതനായ ഒരാൾക്ക് തന്റെ പങ്കാളിയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടാതെ മൂന്നാമതൊരാളുമായി ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടാൻ അനുവാദമില്ലെന്ന് അന്ന് കോടതി പറഞ്ഞിരുന്നു.
ഡിസംബറിലെ ഉത്തരവ്: കഴിഞ്ഞ ഡിസംബറിലും സമാനമായ ഒരു നിരീക്ഷണം കോടതി നടത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യം എന്നത് നിലവിലുള്ള പങ്കാളിയുടെ നിയമപരമായ അവകാശങ്ങളെ ലംഘിക്കുന്നതാകരുത് എന്നായിരുന്നു ജസ്റ്റിസ് വിവേക് കുമാർ സിംഗിന്റെ നിലപാട്. തന്റെ പങ്കാളിക്കൊപ്പം ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇല്ലാതാക്കാൻ കഴിയില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
advertisement
ചുരുക്കത്തിൽ, ലിവിങ്-ടുഗതർ ബന്ധങ്ങളിൽ 'സാമൂഹിക ധാർമികതയേക്കാൾ നിയമപരമായ അവകാശങ്ങൾക്കാണ് മുൻഗണന' എന്ന പുതിയ നിലപാടിലേക്കാണ് ഇപ്പോൾ കോടതി എത്തിയിരിക്കുന്നത്.
Summary: The Allahabad High Court has sparked a legal debate by delivering two conflicting observations within just five days regarding the legality of live-in relationships involving married individuals. The Latest Ruling on March 25, A Division Bench comprising Justice JJ Munir and Justice Tarun Saxena ruled that a married man living with another consenting adult is not committing an offence. Just five days prior, a single-judge bench of the same court took a completely different view while denying protection to a couple.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Allahabad,Allahabad,Uttar Pradesh
First Published :
Mar 30, 2026 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹിതരുടെ 'ലിവിങ്-ടുഗെദർ'; 5 ദിവസത്തിനിടെ ഒരേ ഹൈക്കോടതിയുടെ പരസ്പരവിരുദ്ധമായ രണ്ട് വിധി









