അനന്തിന്റ 'വനതാര'; സഹാനുഭൂതിയുടെയും എല്ലാ ജീവജാലങ്ങളോടുമുള്ള ബഹുമാനത്തിൻ്റെയും ഇന്ത്യൻ തത്വശാസ്ത്രത്തിൻ്റെ ഓർമ്മപ്പെടുത്തൽ; നിത അംബാനി
- Published by:Vishnupriya S
- news18-malayalam
Last Updated:
അനന്ത് അംബാനി സ്ഥാപിച്ച വന്യജീവി സംരക്ഷണ പദ്ധതിയാണ് 'വനതാര'
അനന്ത് അംബാനിയുടെ 'വനതാര' എല്ലാ ജീവജാലങ്ങളോടുമുള്ള സഹാനുഭൂതിയുടെയും ആദരവിൻ്റെയും അടിസ്ഥാന ഇന്ത്യൻ തത്ത്വചിന്തയുടെ ഓർമ്മപ്പെടുത്തലാണെന്ന് നിത അംബാനി പറഞ്ഞു. പാരിസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസിലായിരുന്നു റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനിയുടെ പ്രതികരണം.
'വനതാര എന്നാൽ കാടിൻ്റെ നക്ഷത്രം എന്നാണ് അർത്ഥം. വന്താര പ്രത്യാശയുടെയും രോഗശാന്തിയുടെയും വിളക്കാണ്. എൻ്റെ ഇളയ മകൻ അനന്തിൻ്റെ ആവേശകരമായ നേതൃത്വവും ഞങ്ങളുടെ ഫൗണ്ടേഷൻ്റെ പിന്തുണയും ഉപയോഗിച്ച് വനതാര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ജീവിതത്തിൻ്റെ സങ്കീർണ്ണമായ ഐക്യം സംരക്ഷിക്കുകയും ചെയ്യുന്നു. വനതാരയുടെ രക്ഷാ പുനരധിവാസ കേന്ദ്രങ്ങളിൽ ലോകമെമ്പാടുമുള്ള 2000 ഇനം മൃഗങ്ങൾക്ക് ഒരു വീട് കണ്ടെത്താനായി', നിത അംബാനി പറഞ്ഞു.
“Vantara is a reminder of the core Indian philosophy of empathy and respect for all living beings”
At the recently concluded India House at Paris, Mrs. Nita Ambani shared her thoughts on how Vantara’s animal rescue and rehabilitation centres are a beacon of hope with an… pic.twitter.com/ScSxOfVpIN
— Reliance Industries Limited (@RIL_Updates) August 16, 2024
advertisement
അനന്ത് അംബാനി സ്ഥാപിച്ചതും റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പിന്തുണയ്‌ക്കുന്നതുമായ വന്യജീവി സംരക്ഷണ പദ്ധതിയാണ് വനതാര. ഇത് ഒരു മൃഗശാലയോ മൃഗാശുപത്രിയോ അല്ല, മറിച്ച് ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവിക്കപ്പെട്ടതും ഭീഷണിപ്പെടുത്തുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സംരംഭമാണ്.
ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ അകത്ത് സ്ഥിതി ചെയ്യുന്ന വനതാര 3000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു, രക്ഷിക്കുന്ന മൃഗങ്ങൾക്ക് ആശ്വാസം നല്കാൻ വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌ത പാർപ്പിടങ്ങളാണ് ഒരുക്കുന്നത്. വനതാരയിൽ ആനകൾക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾക്കുള്ള സൗകര്യവുമുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 17, 2024 8:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അനന്തിന്റ 'വനതാര'; സഹാനുഭൂതിയുടെയും എല്ലാ ജീവജാലങ്ങളോടുമുള്ള ബഹുമാനത്തിൻ്റെയും ഇന്ത്യൻ തത്വശാസ്ത്രത്തിൻ്റെ ഓർമ്മപ്പെടുത്തൽ; നിത അംബാനി