കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
- Published by:meera_57
- news18-malayalam
Last Updated:
'കുടുംബാസൂത്രണത്തെപ്പറ്റി സംസാരിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ എന്റെ കാഴ്ചപ്പാടുകള്‍ മാറി': ചന്ദ്രബാബു നായിഡു
ദക്ഷിണേന്ത്യയില്‍ വയോധികരുടെ ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
"കുടുംബാസൂത്രണത്തെപ്പറ്റി സംസാരിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ എന്റെ കാഴ്ചപ്പാടുകള്‍ മാറി. ജനസംഖ്യ വര്‍ധിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ജനസംഖ്യാപരമായ നേട്ടങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനതയും മികച്ചതാകും. ആഗോളതലത്തില്‍ വിവിധസേവനങ്ങള്‍ക്കായി പലരും ഇന്ത്യക്കാരെയാണ് ആശ്രയിക്കുന്നത്," അദ്ദേഹം പറഞ്ഞു.
"വയോധികരുടെ ജനസംഖ്യ വര്‍ധിക്കുന്നത് ഒരു വെല്ലുവിളിയാണ്. യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ബീഹാറിലും യുപിയിലും ജനസംഖ്യ ഒരു പ്രശ്‌നമല്ല. ഇന്ത്യയ്ക്ക് ജനസംഖ്യാപരമായ നേട്ടമുണ്ട്. അതിനാല്‍ ജനസംഖ്യയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്," നായിഡു പറഞ്ഞു.
advertisement
ദക്ഷിണേന്ത്യയില്‍ വയോധികരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടും സമ്പത്ത് സൃഷ്ടിക്കലും ജനസംഖ്യയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജനസംഖ്യാ പ്രശ്‌നത്തെ അതിര്‍ത്തി പുനര്‍നിര്‍ണയുമായി ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം നീരസം രേഖപ്പെടുത്തി. "അതിര്‍ത്തി പുനര്‍നിര്‍ണയം എന്നത് ഒരോ 25 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തിയാണ്. ഇപ്പോള്‍ അതില്‍ സ്ത്രീകള്‍ക്കും സംവരണമുണ്ട്. നമ്മള്‍ അതുമായി പൊരുത്തപ്പെടണം. ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ ചര്‍ച്ച ചെയ്യും," അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിപുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ പ്രാതിനിധ്യം കുറയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. അതിര്‍ത്തി നിര്‍ണയത്തെ ചെറുക്കാന്‍ തമിഴ്നാട്ടിലെ ദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭ മണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണയ വിഷയം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് അഞ്ചിന് വിളിച്ച സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തി നിര്‍ണയം തമിഴ്നാടിന് വെല്ലുവിളിയാകുമെന്ന് പറഞ്ഞ സ്റ്റാലിന്‍ ജനസംഖ്യാ അടിസ്ഥാനമാക്കി അതിര്‍ത്തി നിര്‍ണയം നടപ്പിലാക്കിയാല്‍ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ പ്രാതിനിധ്യം നഷ്ടമാകുമെന്നും പറഞ്ഞു.
advertisement
Summary: Andhra Chief Minister N. Chandrababu Naidu puts forward the idea of providing monetary assistance to families with more children, as elderly population is on a rise in the state
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 07, 2025 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു