#ഡി.പി. സതീഷ്അവസരം തനിക്ക് അനുകൂലമാണെന്നും അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും വൈ.എസ്.ജഗമോഹൻ റെഡ്ഡിക്ക് അറിയാമായിരുന്നു. അത് ഫലം കണ്ടു. വൻ വിജയം തന്നെ ജഗമോഹൻ റെഡ്ഡി നേടി. ആന്ധ്രാപ്രദേശിലെ അടുത്ത മുഖ്യമന്ത്രി പദവും. ജഗനും അണികളും പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിജയമാണ് വൈഎസ്ആർ കോൺഗ്രസ് നേടിയിരിക്കുന്നത്. മുഖ്യ എതിരാളിയും റ്റിഡിപി അധ്യക്ഷനുമായ ചന്ദ്രബാബുനായിഡുവിനെ നിഷ്പ്രഭനാക്കുന്നതാണ് ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വൻ വിജയം.
2014 ലെ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിനോട് കനത്ത പരാജയം ഏൽക്കേണ്ടി വന്നയാളാണ് ജഗമോഹൻ റെഡ്ഡി. എന്നാൽ അദ്ദേഹം തളർന്നില്ല. പോരാളിയായിരുന്നു അച്ഛനെപ്പോലെ തിരിച്ചടിക്കാൻ അവസരത്തിനായി കാത്തിരുന്നു അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ. തോൽവി നേരിട്ട് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം നായിഡു സർക്കാരിനെതിരെയുള്ള നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ അതേവലിപ്പത്തിൽ പദയാത്ര സംഘടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. 3500 കിലോമീറ്റര്‍ നീണ്ട പദയാത്രയിലൂടെ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം ഊർജം പകർന്നു. ഇത് ഫലം കണ്ടുവെന്ന് വ്യക്തം.
Also Read-
യു.ഡിഎഫിന്റെ വിജയശില്പി പിണറായി: കെ.സുധാകരന്അശാന്തനും, അസ്വസ്ഥനയും ആയ ജഗൻ പൊതുവെ ഒരു അന്തർമുഖനാണ്. പാർട്ടിയിലെ തന്റെ അടുത്തവൃത്തങ്ങളുമായി കൂടിയാലോചിച്ച് ജഗൻ തന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അടിമുടി മാറ്റിയിരുന്നു. പാർട്ടിയെ ഏത് വിധത്തിലും അധികാരത്തിലെത്തിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ച് മാത്രമായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ. ചന്ദ്രബാബു നായിഡുവിന്റെ എല്ലാ തന്ത്രങ്ങൾക്കും ജഗൻ മറുതന്ത്രം കണ്ടെത്തി. അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ചു കൊണ്ടായിരുന്നു പ്രവർത്തനങ്ങള്‍ മുഴുവൻ.
ആന്ധ്രാപ്രദേശിനോട് പ്രധാനമന്ത്രി നീതിപുലർത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു എൻഡിഎ സഖ്യം വിട്ടതും ഒരു പരിധി വരെ ജഗന് ഗുണം ചെയ്തു. നായിഡുവിനെതിരെ തിരിഞ്ഞ ബിജെപി ജഗനൊപ്പം ചേർന്ന് അദ്ദേഹത്തെ പാഠം പഠിപ്പിക്കുന്നതിനായി പല വിധ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ തന്ത്രപ്രധാനമായ ചില കാരണങ്ങൾ ബിജെപിയോ ജഗനോ ഔദ്യോഗികമായി സഖ്യം ചേർന്നിരുന്നില്ല. പകരം ഇരുകൂട്ടരും ചേർന്ന് നായിഡുവിനെതിരെ ആക്രമണം അഴിച്ചു വിട്ടു.
Also Read
പാട്ടുംപാടി ജയിച്ചുകയറിയത് രമ്യാ ഹരിദാസ്അയൽ സംസ്ഥാനാമായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പിന്തുണയും ജഗന് തന്നെയായിരുന്നു. അനൗദ്യോഗികമായ ഈ പിന്തുണയിലൂടെ തന്റെ പഴയ സുഹൃത്തും പിന്നെ എതിരാളിയുമായി നായിഡുവിനോടുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ മറുപടി കൂടി റാവു നൽകി. എല്ലാത്തിനും പുറമെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാന്‍ I-PAC അംഗമായ പ്രശാന്ത് കിഷോറിന്റെ പൂർണ്ണ പിന്തുണയും ജഗന് ലഭിച്ചിരുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ജഗന്‍. പ്രശാന്തിനെ നിയമിച്ചത്. നായിഡുവിന്റെ ഹൈ-ടെക് പ്രചാരണത്തെ പ്രതിരോധിക്കാൻ I-PAC ഹൈദരാബാദിൽ ഒരു ഓഫീസ് തന്നെ രൂപീകരിച്ചിരുന്നു. വോട്ടിംഗ് ദിനത്തിൽ തന്നെ I-PAC ടീം ജഗന്‍റെ വിജയം പ്രഖ്യാപിച്ചിരുന്നു. ജഗൻ തന്നെ വിജയിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നതിൻ വോട്ടെണ്ണൽ എന്ന ആവശ്യം പോലും അവർക്ക് ഉണ്ടായിരുന്നില്ല. അവർ ശരിയെന്ന് തന്നെ തെളിഞ്ഞു.
തൂക്കു മന്ത്രിസഭ പ്രതീക്ഷിച്ചിരുന്ന ജഗന്‍ കേന്ദ്രത്തിൽ മോദിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എൻഡിഎ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരിക്കുന്ന സാഹചര്യത്തിൽ ജഗന് ഇനി കേന്ദ്രത്തിൽ വലിയ കാർത്തവ്യങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ അധികരാത്തോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളാണ് ജഗനിൽ വന്നു ചേർന്നിരിക്കുന്നത്. 2014 ലെ വിഭജനത്തിന് ശേഷം കടുത്ത സാമ്പത്തിക ദൗർലഭ്യമാണ് ആന്ധ്ര നേരിടുന്നത്. പുതിയ തലസ്ഥാനമായ അമരാവതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.
ഗ്രാമീണ മേഖലകളിലെ പ്രശ്നങ്ങളും ആശങ്ക ഉയർത്തുന്നതാണ്. എല്ലാവർക്കും ജഗൻ ഓരോ വാഗ്ദാനങ്ങൾ നല്‍കിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധികൾക്കിടയിൽ അത് പാലിക്കുക എന്നത് അദ്ദേഹത്തിന് കടുത്ത വെല്ലുവിളി തന്നെയാണെന്നാണ് ജഗനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
Also Read-
Lok Sabha Election Result 2019: രാഹുലിന്റെ ലീഡ് 2 ലക്ഷത്തിന് മുകളില്‍; നാലിടങ്ങളിൽ ഒരു ലക്ഷംഅനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് നേരത്തെ ജഗനെ സ്വന്തം പാർട്ടി തന്നെ ജയിലിൽ അടപ്പിച്ചിരുന്നു. അന്നത്തെ വേട്ടയാടലും നാണക്കേടും എന്നാൽ ഇത് മാറിമറിഞ്ഞിരിക്കുകയാണ്. അതും എട്ടും വർഷം കൊണ്ട്. സംസ്ഥാനത്ത് ജഗന്റെ ഏക എതിരാളി 69 കാരനായ ചന്ദ്രബാബു നായിഡു മാത്രമാണ്.അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന 2024 ഓടെ അദ്ദേഹത്തിന് 74 വയസാകും. ജഗന് 46ഉം. വയസും ജഗന് അനുകൂലമെന്ന് സാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.