എല്ലാ മദ്യവും 99 രൂപ മുതൽ; പുതിയ മദ്യനയവുമായി ആന്ധ്രപ്രദേശ് സർക്കാർ
- Published by:ASHLI
- news18-malayalam
Last Updated:
ഒക്ടോബർ 12 മുതൽ ആന്ധ്രപ്രദേശിൽ പുതിയ മദ്യനയം നിലവിൽ വരും
പുതിയ മദ്യനയവുമായി ആന്ധ്രപ്രദേശ് സർക്കാർ. 99 രൂപ മുതൽ ഇനി ആന്ധ്രപ്രദേശിൽ മദ്യം ലഭിക്കും. സ്വകാര്യ ചില്ലറ വ്യാപാരികൾ പുതിയ വിലയ്ക്ക് മദ്യം വിൽക്കുന്നതിലൂടെ സംസ്ഥാനത്ത് 5500 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാനയുടെ പാത പിന്തുടർന്ന് ആന്ധ്രപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം ഉള്ള 3736 റിട്ടൈയിൽ ഷോപ്പുകൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. ആന്ധ്രപ്രദേശ് സർക്കാരിൻ്റെ വിജ്ഞാപനം പ്രകാരം ഒക്ടോബർ 12 മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും.
വരുമാനം കുറഞ്ഞവർക്കും താങ്ങാവുന്ന വിലയിലുള്ള മദ്യങ്ങൾ ആണ് അവതരിപ്പിക്കുന്നത്. പുതിയ മദ്യനയത്തിന് രണ്ട് വർഷത്തെ കാലാവധി ഉണ്ടാകുമെന്നും റിപ്പോർട്ട്. കൂടാതെ മദ്യശാലകൾ ഇനി മൂന്നു മണിക്കൂർ കൂടുതൽ സമയം പ്രവർത്തിക്കും. സ്വകാര്യ വ്യക്തികൾക്ക് മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2024 ഒക്ടോബർ 12 മുതൽ 2026 സെപ്റ്റംബർ 30 വരെ ലൈസൻസുകൾക്ക് സാധുത ഉണ്ടായിരിക്കും. അനധികൃത മദ്യത്തിൻ്റെ ഉപഭോഗം തടയുക എന്നതും പുതിയ മദ്യനയം ലക്ഷ്യമിടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
October 02, 2024 11:47 PM IST