രാജ്യത്തെ അങ്കണവാടികൾ തുറന്ന് പ്രവർത്തിക്കാമെന്ന് സുപ്രീംകോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അടച്ച രാജ്യത്തെ അങ്കണവാടികൾ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടയ്മെൻറ് സോണിൽ ഒഴികെ അങ്കണവാടികൾ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
ജനുവരി 31 നകം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കണം. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് കാട്ടി സർപ്പിച്ച പൊതുതാത്പര്യ ഹർജി ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വനിതാ ശിശു വികസന മന്ത്രാലയം ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് അങ്കണവാടികൾ അടച്ചിട്ടിരുന്നു. ഇതേതുടർന്ന് മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണ-ആരോഗ്യ സൗകര്യങ്ങൾ മുടങ്ങുന്നതായി ഹർജിയിൽ ആരോപിക്കുന്നു.
advertisement
കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അങ്കണ വാടികൾ നേരത്തെ തുറന്നിരുന്നു. എന്നാൽ കുട്ടികളെ പ്രവേശിപ്പിച്ചിട്ടില്ല. പോഷകാഹാരങ്ങൾ അങ്കണവാടികളിൽ നിന്ന് ഗുണഭോക്താക്കളുടെ വീട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 12:58 PM IST