അമരാവതി: ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ട ടിഡിപിക്ക് ലഭിക്കില്ലെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ജഗൻമോഹൻ റെഡിയുടെ നേതൃത്വത്തിൽ YSRCP ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. 13 സീറ്റുകൾ YSRCP നേടുമ്പോൾ ലോക്സഭയിൽ ടിഡിപിയുടെ പ്രകടനം 11ൽ ഒതുങ്ങുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഫലം ഇങ്ങനെയാണെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ കിങ്മേക്കറാകാമെന്ന മോഹം ചന്ദ്രബാബു നായിഡുവിന് ഉപേക്ഷിക്കേണ്ടിവരും. അതേസമയം എൻഡിഎയ്ക്കും യുപിഎയ്ക്കും ആന്ധ്രയിൽനിന്ന് ഒരു സീറ്റും ലഭിക്കില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.
നിയമസഭയിൽ ലഗഡ്പതി രാജ ഗോപാൽ സർവേയിൽ 90-110 സീറ്റുകൾ നേടിയ ടിഡിപി അധികാരം നിലനിർത്തുമെന്ന് പറയുന്നു. YSRCPക്ക് 65-79 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ഇന്ത്യ ടുഡേ ആക്സിസ് പോൾ ഫലം അനുസരിച്ച് YSRCP അധികാരം നേടുമെന്നാണ് പറയുന്നത്. YSRCPക്ക് 130-135 സീറ്റുകളും ടിഡിപിക്ക് 37-40 സീറ്റുകളുമാണ് ലഭിക്കുകയെന്നും ഈ സർവേയിൽ പറയുന്നു.
Lok Sabha Election 2019, Exit Poll Results: ചാനലുകൾ എക്സിറ്റ് പോള്‍ നടത്തുന്നത് BJPക്ക് വേണ്ടി; പ്രവചനങ്ങളെ തള്ളി പ്രതിപക്ഷംറിപ്പബ്ലിക്-സി വോട്ടർ സർവേയിൽ ടിഡിപിക്ക് 14ഉം YSRCPക്ക് 11 പ്രവചിക്കുന്നത് ചന്ദ്രബാബു നായിഡുവിന് ആശ്വാസം നൽകുന്നതാണ്. എന്നാൽ ടുഡേ ആക്സിസ് പോൾ പ്രവചനം അനുസരിച്ച് YSRCPക്ക് 18-20 സീറ്റുകൾ ലഭിക്കുമ്പോൾ ടിഡിപി 4-6 സീറ്റിൽ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. ചാണക്യ-ന്യൂസ് 24 സർവേയിൽ ടിഡിപിക്ക് 17ഉം YSRCPക്ക് എട്ടും സീറ്റുകളാണ് പ്രവചിക്കുന്നത്.
ആന്ധ്രയുടെ കാര്യത്തിൽ സർവേകൾ പല റിപ്പോർട്ടുകളാണ് നൽകുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി നേട്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയുടെ YSRCP കൂടുതൽ സീറ്റുകൾ നേടുന്നത് ചന്ദ്രബാബുനായിഡുവിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് സൂചന. നിലവിൽ പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുത്ത് വിവിധ കക്ഷിനേതാക്കളുമായി ചർച്ചകൾ നടത്തിവരുന്ന ചന്ദ്രബാബു നായിഡുവിന് ഫലം വരുമ്പോൾ പ്രതീക്ഷിച്ച സീറ്റുകളില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ പ്രാമുഖ്യം ലഭിക്കില്ല. അതേസമയം ജഗൻമോഹൻ റെഡ്ഡി കൂടുതൽ സീറ്റുകൾ നേടുന്ന സാഹചര്യമുണ്ടായാൽ ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സാന്നിധ്യം ശക്തമാക്കാനുമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.