തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ

Last Updated:

അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ടിരുന്നു

തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് രണ്ടിന് ജാർഖണ്ഡിലേക്കുള്ള അതിഥി തൊഴിലാളികളുമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടും. ജാർഖണ്ഡിലെ ഹാതിയയിലേക്ക് 1,200 പേരെയാണ് അയക്കുന്നത്.
അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ടിരുന്നു. ആലുവയിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ആദ്യ ട്രെയിൻ സർവീസ്.
BEST PERFORMING STORIES:പൊലീസിനു നേരെ വെടിവെപ്പ് നടത്തിയ ഷാരൂഖ് പഠാനെതിരെ ആദ്യ കുറ്റപത്രം [NEWS]നാളെ കൊച്ചിയിൽ നിന്നും രണ്ടു നോൺസ്റ്റോപ്പ് ട്രെയിനുകൾ; ഭുവനേശ്വറിലേക്കും പാറ്റ്നയിലേക്കും [NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ [NEWS]
ജില്ലാ ഭരണകൂടം നൽകുന്ന പട്ടികയിൽ നിന്ന് തെരഞ്ഞെടുത്ത 1200 പേർക്കായിരുന്നു യാത്ര ചെയ്യാൻ അനുമതി ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരുന്നില്ല. ഓരോ ബോഗിയിലും 50 പേരെ അനുവദിച്ചായിരുന്നു യാത്ര. പൊലീസ്, റവന്യൂ വകുപ്പുകൾ ചേർന്നാണ് ആദ്യ ട്രെയിനിൽ പുറപ്പെടാനുള്ള 1200 പേരുടെ പട്ടിക തയ്യാറാക്കിയത്. റെയിൽവേ സ്റ്റേഷനിൽ കൃത്യമായ സ്ക്രീനിങ്ങിന് ശേഷമായിരുന്നു യാത്ര ചെയ്യാൻ അനുമതി. സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയ്ക്കുള്ള ക്രമീകരണം.
advertisement
കൂടാതെ എറണാകുളം സൗത്തിൽ നിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽ നിന്ന് പാറ്റ്നയിലേക്കും 1140 പേര് വീതമുള്ള നോൺ-സ്റ്റോപ്പ് ട്രെയിനുകളും ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം തയാറാക്കിയ പട്ടികയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായിരുന്നു മുൻഗണന.
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ
Next Article
advertisement
'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ
'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ
  • മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അമിതാഭ് ബച്ചൻ അഭിനന്ദനങ്ങൾ അറിയിച്ചു.

  • മോഹൻലാലിന്റെ അഭിനയ സിദ്ധിയുടെ ആരാധകനാണ് താനെന്നും ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.

  • മോഹൻലാലിന്റെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ എന്നും ബച്ചൻ പറഞ്ഞു.

View All
advertisement