advertisement

Maha Kumbh Mela 2025 ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ മഹാകുംഭമേളയില്‍; ഗംഗയില്‍ പുണ്യസ്‌നാനം ചെയ്യും

Last Updated:

പ്രയാഗ് രാജിലേക്ക് എത്തുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ലോറീന്‍ സന്ദര്‍ശിച്ചിരുന്നു

News18
News18
അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയതായി റിപ്പോര്‍ട്ട്. ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി ലോറീന്‍ ഗംഗയില്‍ പുണ്യസ്‌നാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'കമല' എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീന്‍ ഞായറാഴ്ചയാണ് പ്രയാഗ് രാജിലെത്തിയത്. മഞ്ഞനിറത്തിലുള്ള സല്‍വാര്‍ ധരിച്ചെത്തിയ ലോറീന്‍ കഴുത്തിലും കൈയ്യിലും രുദ്രാക്ഷവും ധരിച്ചിട്ടുണ്ട്. ഊഷ്മളമായ വരവേല്‍പ്പാണ് ലോറീന് ലഭിച്ചത്.
പ്രയാഗ് രാജിലേക്ക് എത്തുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ലോറീന്‍ സന്ദര്‍ശിച്ചിരുന്നു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാഷനന്ദ് ഗിരി മഹാരാജിനൊപ്പമാണ് ലോറീന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ശ്രീകോവിലിന് പുറത്ത് നിന്നാണ് ലോറീന്‍ ദര്‍ശനം പൂര്‍ത്തിയാക്കിയത്.
'' ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും പാലിച്ചാണ് അവര്‍ ദര്‍ശനം നടത്തിയത്. ആചാരപ്രകാരം ഹിന്ദുക്കളല്ലാത്തവര്‍ക്ക് കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ സ്പര്‍ശിക്കാനാകില്ല. അതുകൊണ്ടാണ് ലോറീന്‍ ശ്രീകോവിലിന് പുറത്ത് നിന്ന് ദര്‍ശനം നടത്തിയത്,'' സ്വാമി കൈലാഷനന്ദ് ഗിരി പറഞ്ഞു.
advertisement
തടസങ്ങളും വെല്ലുവിളികളുമില്ലാതെ മഹാകുംഭമേള നടക്കണമെന്ന് പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. '' ഞങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മഹാകുംഭമേള യാതൊരു തടസങ്ങളുമില്ലാതെ നടക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അമേരിക്കയില്‍ നിന്നുള്ള ശിഷ്യനായ മഹര്‍ഷി വ്യാസാനന്ദും ഞങ്ങളോടൊപ്പമുണ്ടായിരുന്നു,'' അദ്ദേഹം പറഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Maha Kumbh Mela 2025 ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ മഹാകുംഭമേളയില്‍; ഗംഗയില്‍ പുണ്യസ്‌നാനം ചെയ്യും
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement