• HOME
  • »
  • NEWS
  • »
  • india
  • »
  • Aryan Khan| 28 ദിവസത്തിന് ശേഷം ആര്യൻ ഖാൻ ജയിൽ മോചിതനായി; ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ

Aryan Khan| 28 ദിവസത്തിന് ശേഷം ആര്യൻ ഖാൻ ജയിൽ മോചിതനായി; ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ

14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ആര്യൻ ഖാൻ ജയിൽ മോചിതനായ ശേഷം

ആര്യൻ ഖാൻ ജയിൽ മോചിതനായ ശേഷം

  • Share this:
    മുംബൈ: കോർഡെലിയ ആഡംബര കപ്പലിൽനിന്ന് മയക്കുമരുന്ന് (cruise drugs case) കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ (Shah Rukh Khan)മകൻ ആര്യൻ ഖാൻ (Aryan Khan)ജയിൽ മോചിതനായി. ഇന്നലെയായിരുന്നു ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം(Aryan Khan bail) അനുവദിച്ചത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി അൽപസമയം മുമ്പാണ് ആര്യൻ മുംബൈയിലെ ആർതർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

    14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അർബാസ് മെർച്ചന്റ്, മുൻമുൻ ദബേച്ച എന്നിവരാണ് ആര്യൻ ഖാനൊപ്പം അറസ്റ്റിലായത്. ഒരു ലക്ഷം രൂപയ്ക്കും തതുല്യമായ ആൾജാമ്യത്തിലുമാണ് മൂവർക്കും ജാമ്യം നൽകിയത്.

    മൂന്ന് പേരും പാസ്പോർട്ട് എൻഡിപിഎസ് പ്രത്യേക കോടതിയിൽ സമർപ്പിക്കണമെന്നും എല്ലാ വെള്ളിയാഴ്ച്ചയും എൻസിബി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.

    Also Read-T20 World Cup| തകർത്തടിച്ച് ആസിഫ്; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നങ്ങൾ പൊളിച്ചെഴുതി പാകിസ്ഥാൻ

    ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാൻ അടക്കമുള്ളവരെ നാർകോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്.


    കനത്ത സുരക്ഷയിലാണ് ആര്യൻ ഖാൻ ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്. മകനെ സ്വീകരിക്കാൻ ഷാരൂഖ് ഖാൻ നേരിട്ട് ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ഷാരൂഖിന്റെ മന്നത് എന്ന വസതിക്ക് മുന്നിൽ താരത്തിനും കുടുംബത്തിനും പിന്തുണയുമായി ആരാധകരും തടിച്ചു കൂടിയിട്ടുണ്ട്. ആര്യൻ ഖാന്റെ പ്ലക്കാർഡുകൾ അടക്കവുമായാണ് ആരാധകർ എത്തിയത്.


    ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത് ഷാരൂഖിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ്.


    ആര്യൻ ഖാനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്. "1,300 പേർ കപ്പലിലുണ്ടായിരുന്നു. അർബാസും ആച്ചിത്തും ഒഴികെ മറ്റാരെയും തനിക്കറിയില്ല. അവരുടെ (NCB) കേസ്  യാദൃശ്ചികമല്ല, അതിനാൽ ഇത് ഗൂഢാലോചനയാണ്. ഈ എട്ട് പേരുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്നതിൽ നിങ്ങൾ (എൻസിബി) പരാജയപ്പെട്ടു"- റോത്തഗി വാദിച്ചു. 

    "ഒരു ഹോട്ടലിൽ ആളുകൾ വിവിധ മുറികളിൽ ഇരിക്കുകയും അവർ പുകവലിക്കുകയും ചെയ്യുന്നുവെങ്കിൽ, ഹോട്ടലിലെ എല്ലാ ആളുകളും ഗൂഢാലോചനയിലാണോ? ഈ കേസിൽ അതിനെ ഗൂഢാലോചന എന്ന് വിളിക്കാൻ ഒരു കാര്യവുമില്ല," റോത്തഗി കൂട്ടിച്ചേർത്തു.
    Published by:Naseeba TC
    First published: