പരേതർക്കായി നിയമ പോരാട്ടത്തിന് ഒരുങ്ങി അഷ്റഫ് താമരശേരി

Last Updated:
ന്യൂഡൽഹി: വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ തൂക്കം നോക്കി വിമാനക്കൂലി നിശ്ചയിക്കുന്ന രീതിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രവാസി മലയാളിയായ അഷ്റഫ് താമരശേരി. ഇതിന്റെ ഭാഗമായി അഷ്റഫ് പരേതർക്കായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.
തൂക്കിനോക്കി തുക നിശ്ചയിക്കുന്ന മനുഷ്യത്വരഹിത നടപടി അവസാനിപ്പിക്കുക, വിദേശത്ത് ജോലിക്കിടെ മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകുക, ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് മാർഗരേഖ പുറപ്പെടുവിക്കുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
കേരളത്തിലേക്ക് 60 കിലോ തൂക്കമുള്ള ഒരാളുടെ മൃതദേഹം കൊണ്ടുവരാൻ ചുരുങ്ങിയത് ഒന്നര ലക്ഷം രുപയോളം വരും. നിലവിൽ പച്ചക്കറികൾക്കും മറ്റ് പാർസൽ വസ്തുക്കൾക്കും ഒപ്പമാണ് ശവപ്പെട്ടിയും കയറ്റുന്നത്. ഒരു കിലോ പച്ചക്കറി കൊണ്ടുപോകുന്നതിന്റെ രണ്ടിരട്ടി മൃതദേഹം കിലോയ്ക്ക കൊണ്ടുപോകാൻ വേണമെന്ന് അഷ്റഫ് പറയുന്നു.
advertisement
പതിനെട്ട് വർഷത്തിനിടെ 38 രാജ്യങ്ങളിലെ 4700 പേരുടെ മൃതദേഹങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സുരക്ഷിതമായി അഷ്റഫ് നാട്ടിലെത്തിച്ചത്. ആദ്യമൊക്കെ മാസത്തില്‍ ഒന്നോ രണ്ടോ മൃതദേഹങ്ങളായിരുന്നു നാട്ടിലെത്തിച്ചിരുന്നത് എന്നാൽ ഇപ്പോള്‍ മാസംതോറും 45 മുതല്‍ 55 വരെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നുണ്ട് അഷ്റഫ്. പരേതര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഷ്റഫ് താമരശേരിക്ക് അടുത്തിടെ പ്രവാസി ഭാരതീയ പുരസ്കാരവും ലഭിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
പരേതർക്കായി നിയമ പോരാട്ടത്തിന് ഒരുങ്ങി അഷ്റഫ് താമരശേരി
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് ഹൈക്കോടതി എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു.

  • എഫ്‌ഐആർ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.

  • അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടച്ചിട്ട കോടതി മുറിയില്‍ പരിശോധിച്ചു.

View All
advertisement