വായും കാലും മുറുക്കിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ട നിലയിൽ

Last Updated:

അഞ്ച് സ്ഥലങ്ങളിലായി നൂറിലധികം നായ്ക്കളെ റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ തൊണ്ണൂറോളം തെരുവ് നായ്ക്കളെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിഴക്കൻ മഹാരാഷ്ട്ര ജില്ലയിലെ വനമേഖലയിലെ ഗിർദ-സവാൽദബര റോഡിലെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്. നൂറിൽ അധികം നായ്ക്കളെ വായും കാലും കൂട്ടിക്കെട്ടി റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതിൽ തൊണ്ണൂറോളം നായ്ക്കൾ ചത്തു. റോഡരികിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപെടുന്നത്.
അഞ്ച് സ്ഥലങ്ങളിലായി നൂറിലധികം നായ്ക്കളെ റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയിൽ ചിലതിന് ജീവനുണ്ടെന്ന് കണ്ടെത്തി.  ഗ്രാമവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയുമായിരുന്നു.
Also Read- ടുവില്‍ പൊലീസുകാരനെതിരെ കേസെടുത്തു
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ഐപിസി എന്നിവ പ്രകാരം ഞായറാഴ്ച ഫോറസ്റ്റ് ഗാർഡിന്റെ പരാതിയിൽ അജ്ഞാത കൊലയാളികൾക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗര പരിധിയിൽ നിന്ന് പിടികൂടിയ നായ്ക്കളെ കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
വായും കാലും മുറുക്കിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ട നിലയിൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement