നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കുനാൽ കംറയുടെ യാത്രാവിലക്ക്; ഇൻഡ‍ിഗോ വിമാനത്തിൽ കയറാതെ സംവിധായകൻ അനുരാഗ് കശ്യപ്

  കുനാൽ കംറയുടെ യാത്രാവിലക്ക്; ഇൻഡ‍ിഗോ വിമാനത്തിൽ കയറാതെ സംവിധായകൻ അനുരാഗ് കശ്യപ്

  ഇൻഡിഗോയ്ക്ക് പകരം എയർ വിസ്താരയിലാണ് അദ്ദേഹം കൊൽക്കത്തയ്ക്ക് പോയത്. 

  News18 Malayalam

  News18 Malayalam

  • Share this:
   വിമാനയാത്രക്കിടെ ടെലിവിഷൻ വാർത്താവതാരകനായ അര്‍ണാബ് ഗോസ്വാമിയെ ശല്യം ചെയ്തുവെന്ന പേരില്‍ ഹാസ്യകലാകാരന്‍ കുനാല്‍ കംറയെയെ വിലക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്കരിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ഇൻഡിഗോയ്ക്ക് പകരം എയർ വിസ്താരയിലാണ് അദ്ദേഹം കൊൽക്കത്തയ്ക്ക് പോയത്. 'ഞാന്‍ പലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കും. എന്നാലും ഇൻഡിഗോയില്‍ യാത്ര ചെയ്യില്ല.' അനുരാഗ് പറഞ്ഞു. വിസ്താരയില്‍ യാത്ര ചെയ്യാന്‍ സംവിധായകന് പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കണമായിരുന്നു.

   കൊല്‍ക്കത്തയില്‍ നടക്കുന്ന ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കാനാണ് അനുരാഗ് കശ്യപ് പോയത്. നമ്മുടെ വിമാനക്കമ്പനികളെല്ലാം സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനമോ അന്വേഷണമോ ഒന്നുമില്ലാതെ ഒരു വ്യക്തിയുടെ മേല്‍ അവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അനുരാഗ് കശ്യപ് മേളയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. 'പൈലറ്റുമാരോട് അവര്‍ സംസാരിച്ചിട്ടേയില്ല. ഇത് ധിക്കാരമാണ്. അധികാരമടിച്ചേല്‍പ്പിക്കലാണ്. കുനാല്‍ കംറയ്ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലാത്ത വിമാനങ്ങളിലൊന്നും ഞാനും യാത്ര ചെയ്യുന്നില്ല.' - അനുരാഗ് പറഞ്ഞു.

   Also Read- 'വി.ഡി സവർക്കർ മാപ്പ് അപേക്ഷിച്ചതിന് രേഖകളൊന്നുമില്ല'; കേന്ദ്രമന്ത്രിയുടെ മറുപടി

   ഇൻഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കുനാൽ കംറയുടെ വിമാനയാത്ര വിലക്കിയത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം. മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയാണ് അര്‍ണാബിനെ സഹയാത്രികനായ കംറ ചോദ്യംചെയ്തത്. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം. ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്കും അയാളുടെ അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കംറ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ദൃശ്യങ്ങള്‍ കംറ ട്വിറ്ററിലൂടെയും  ഫേസ്ബുക്കിലൂടെയും പുറത്തുവിട്ടിരുന്നു.
   Published by:Rajesh V
   First published:
   )}