സ്‌കൂളില്‍ 'പുതിയ കുട്ടി' പുസ്തകങ്ങളും ഫര്‍ണീച്ചറുകളും നശിപ്പിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്റ്റാഫ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണവും കരടി കഴിച്ചതായി അധികൃതര്‍ പറഞ്ഞു
ബംഗളൂരു: കര്‍ണാടകയിലെ അജിപ്പുര ഗ്രാമത്തിലെ സ്‌കൂളില്‍ കരടിയിറങ്ങിയതായി പരാതി. സ്‌കൂളിലെ സ്റ്റാഫ്‌റൂമിന്റെ വാതിലുകള്‍ തുറന്ന കരടി ഫര്‍ണിച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സന്ദനപാളയത്തിലെ സെന്റ് ആന്റണി ഹൈസ്‌കൂളിലാണ് കരടയിറങ്ങിയത്. സ്റ്റാഫ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണവും കരടി കഴിച്ചതായി അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യം മനസ്സിലായത്. രാവിലെ സ്‌കൂളിൽ എത്തിയ ഹെഡ്മാസ്റ്റർ ലൂയിസ് നേസന്‍ ആണ് സ്റ്റാഫ് റൂം തുറന്ന നിലയില്‍ കണ്ടത്. അകത്തേക്ക് കയറിയപ്പോഴാണ് പുസ്തകങ്ങളും ഫര്‍ണീച്ചറുകളും ചിതറിക്കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റാഫ് റൂമിന്റെ വാതില്‍പ്പൊളിച്ചെത്തിയ കരടി അലമാരയില്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കരയും പാചകത്തിനായുള്ള എണ്ണയും കഴിച്ചിട്ടുണ്ട്. കരടി സ്‌കൂളിലേക്ക് കയറിയതിന്റെ ദൃശ്യങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇതോടെ സ്‌കൂള്‍ അധികൃതര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. അതേസമയം ഈ ഗ്രാമത്തില്‍ കരടിയിറങ്ങുന്നത് ഇത് രണ്ടാം തവണയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു കരടി പ്രദേശത്ത് വച്ച് തന്നെ ഉന്തുവണ്ടിയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍ തിന്നിരുന്നു. ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി കരടിയെ കണ്ടെത്തിയിരുന്നു. ഇതിനെ വനത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
December 16, 2023 7:14 PM IST