• HOME
 • »
 • NEWS
 • »
 • india
 • »
 • ബംഗാളിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സി.പി.എം സമരം: പൊലീസ് മർദ്ദനത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ബംഗാളിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സി.പി.എം സമരം: പൊലീസ് മർദ്ദനത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ ഇന്ന് 12 മണിക്കൂർ ഹർത്താൽ ആചരിക്കുകയാണ്. രാവില 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

ബംഗാളിൽ ഡി.വൈ.എഫ്.ഐ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു

ബംഗാളിൽ ഡി.വൈ.എഫ്.ഐ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു

 • Last Updated :
 • Share this:
  കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ ഒരു മരണം.  മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്തുണ്ടായ തൊഴിലില്ലായ്മയിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചാണ് സിപിഎം പ്രക്ഷോഭം നടത്തുന്നത്. ഇതിനിടയിലാണ് മാര്‍ച്ചില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മരിച്ചത്. പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ ഇന്ന് 12 മണിക്കൂർ ഹർത്താൽ ആചരിക്കുകയാണ്. രാവില 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

  കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മൈദുല്‍ അലി മിദ്ദയാണ് മരിച്ചത്. മൈദുലിന്‍റെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഇടത് സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു. അതേസമയം മൈദുലിന്‍റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

  Also Read റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി

  മമതാ സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊൽക്കത്തയിൽ എസ്എഫ്ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. നിരവധി പേർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

  കേരളത്തിൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസിനെയും എതിർക്കുന്ന സിപിഎം ബംഗാളിൽ കോൺഗ്രസിനൊപ്പം ചേർന്നാണ് മമതയ്ക്കെതിരെ സമരം നടത്തുന്നത്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ശക്തമാക്കിയതിനിടെ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം  കൂട്ട സ്ഥിരപ്പെടുത്തൽ  നടത്തിയിരുന്നു. സർക്കാർ. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെയാണ് ഇന്ന് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സർക്കാർ വാദം.

  സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. എന്നാൽ ഇത് നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തി. സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ. നിർമിതി കേന്ദ്രത്തിൽ 16 പേരെയും സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

  Also Read പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം; അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് യൂത്ത് കോൺഗ്രസ്

  വയനാട് മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.  കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  Published by:Aneesh Anirudhan
  First published: