ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി

Last Updated:

ഒരു നിമിഷം അമ്പരുന്നു പോയ ഉമ്മന്‍ ‌ചാണ്ടി യുവാക്കളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു. ആ യുവാക്കളുടെ കണ്ണീര് വീണ് തന്റെ കാല് പൊള്ളിപ്പോയെന്ന് ഉമ്മൻ ചാണ്ടി പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നു  പിഎസ്‌‌സി റാങ്ക് ലിസ്റ്റിലുള്ളവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണു. മുട്ടിലിഴഞ്ഞും യാചിച്ചും ഇന്നും സമരം ചെയ്തവരെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരവേദിയിൽ എത്തിയപ്പോഴാണ് വൈകാരിക രംഗം അരങ്ങേറിയത്.  സമരക്കാരോടു സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് അപേക്ഷിക്കുകയായിരുന്നു.
ഒരു നിമിഷം അമ്പരുന്നു പോയ ഉമ്മന്‍ ‌ചാണ്ടി യുവാക്കളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു. ആ യുവാക്കളുടെ കണ്ണീര് വീണ് തന്റെ കാല് പൊള്ളിപ്പോയെന്ന് ഉമ്മൻ ചാണ്ടി പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
‘സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി. നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി. പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും.’ ഉമ്മൻ ചാണ്ടി കുറിച്ചു.
advertisement
അതേസമയം പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ശക്തമാക്കിയതിനിടെ വീണ്ടും കൂട്ട സ്ഥിരപ്പെടുത്തൽ  നടത്താൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെയാണ് ഇന്ന് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സർക്കാർ വാദം.
സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. എന്നാൽ ഇത് നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തി. സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ. നിർമിതി കേന്ദ്രത്തിൽ 16 പേരെയും സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
advertisement
വയനാട് മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.  കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
advertisement
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.
പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍പ്പെട്ടവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികൾ പ്രതിഷേധിച്ചു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി.
തിരുവനന്തപുരത്ത്  ഉദ്യോഗാര്‍ഥികള്‍ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാര്‍ഥികള്‍ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി
Next Article
advertisement
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
  • പ്രണബ് മുഖർജിയെ പിന്തുണച്ചതിനെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് പ്രസേൻജിത് ബോസ് രാജിവെച്ചു.

  • പ്രസേൻജിത് ബോസ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

  • എൻആർസിക്കെതിരെ ബോസ് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി, കൊൽക്കത്ത സംയുക്ത ഫോറത്തിന്റെ കൺവീനറായിരുന്നു.

View All
advertisement