നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election 2021 | ബംഗാളില്‍ പോളിംഗ് ഓഫീസര്‍ ഇവിഎമ്മുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍; ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  Assembly Election 2021 | ബംഗാളില്‍ പോളിംഗ് ഓഫീസര്‍ ഇവിഎമ്മുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍; ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  കണ്ടെടുത്ത ഇവിഎം മെഷീന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

  EVM

  EVM

  • Share this:
   കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് ഇവിഎം മെഷീന്‍ കണ്ടെത്തി. പോളിംഗ് ഉദ്യോഗസ്ഥനാണ് തൃമണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് ഇവിഎം എത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ബംഗാളിലെ ഉലുബിരിയയിലാണ് സംഭവം നടന്നത്.

   എസി 117 ഉലുബിരിയ ഉത്തറിലെ ഹൗറ സെക്ടര്‍ 17ലെ ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാറാണ് ഇവിഎമ്മും വിവിപാറ്റ് യന്ത്രവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്താതായും കണ്ടെടുത്ത ഇവിഎം മെഷീന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

   Also Read- ജസ്റ്റിസ് എൻ.വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ 24ന്

   അതേസമയം സബ് ഇന്‍സ്‌പെക്ടര്‍ സുദീപ് ചക്രബര്‍ത്തിയെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയില്‍ അശ്രദ്ധകാണിച്ചു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളുടെ കടുത്ത ലംഘനമാണിതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

   ബിഡിഒ ഓഫീസ് കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നാല് ഇവിഎം മെഷീനുകളുമായി തിങ്കളാഴ്ച രാത്രി തൃണമൂല്‍ നേതാവായ ഗൗതം ഘോഷിന്റെ വീട്ടിലെത്തിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി തപന്‍ സര്‍ക്കാര്‍ രംഗത്തെത്തി. വിശ്രമിക്കാനാണ് അവിടെ എത്തിയതെന്നും മെഷീനുകള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിക്കുന്നത് അപകടമായതിനാലാണ് വീടിനുള്ളില്‍ കൊണ്ടുപോയതെന്നും തപന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.

   Also Read- വോട്ടെടുപ്പ് ദിനത്തിലും പ്രധാന ചർച്ചാ വിഷയമായി ശബരിമല; തുടക്കമിട്ടത് എൻഎസ്എസ്

   ഇതിനു മുന്‍പ് ഇവിഎം മെഷീനുകള്‍ ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനും പിന്നാലെയാണ് തൃണമൂല്‍ നേതാവിന്റെ വീടിനുള്ളില്‍ നിന്ന് ഇവിഎം മെഷീന്‍ കണ്ടെത്തുന്നത്. രണ്ടു സംഭവങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നടപടിയാണ് സ്വീകരിച്ചത്.

   എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് ആണ് ചൊവ്വാഴ്ച നടക്കുന്നത്. 31 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 205 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
   Published by:Jayesh Krishnan
   First published:
   )}