ബെംഗളൂരു ദുരന്തം; RCBയ്ക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട വിജയാഘോഷത്തിനടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി), കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ), ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ നെറ്റ്‌വർക്ക് എന്നിവയ്‌ക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആഘോഷ പരിപാടിക്ക് മുന്നോടിയായി രണ്ട് പ്രവേശന കവാടങ്ങളിലൂടെ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും ക്രിമിനൽ അനാസ്ഥയ്ക്ക് സ്വമേധയാ കേസെടുത്തത്. ബിഎൻഎസിന്റെ സെക്ഷൻ 105, 118, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജില്ലാ മജിസ്‌ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
June 05, 2025 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബെംഗളൂരു ദുരന്തം; RCBയ്ക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു