advertisement

സ്വതന്ത്ര്യസമരം നാടകമായിരുന്നെന്ന് ബിജെപി നേതാവ്; അതൊരു ഒത്തു കളിയായിരുന്നെന്നും പരാമർശം

Last Updated:

സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം. മഹാത്മാഗാന്ധി നടത്തിയ നിരാഹാര സമരവും സത്യാഗ്രഹവും നാടകമായിരുന്നു

ബംഗളൂരു: സ്വാതന്ത്ര്യസമരം നാടകമായിരുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത കുമാർ ഹെഗ്ഡെ എം.പി. ബംഗളൂരുവിൽ നടന്ന പൊതുപരിപാടിയിലാണ് ഹെഗ്ഡെ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് രംഗത്തെത്തിയത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരുടെ അനുവാദത്തോടെ അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്ന് ഹെഗ്ഡെ പറഞ്ഞു. കൂടാതെ, മഹാത്മാവെന്ന് ഗാന്ധിജിയെ വിളിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം. മഹാത്മാഗാന്ധി നടത്തിയ നിരാഹാര സമരവും സത്യാഗ്രഹവും നാടകമായിരുന്നു. ഒത്തുകളിയായിരുന്നു സ്വാതന്ത്ര്യസമരം. ഇവർക്കാർക്കെങ്കിലും ലാത്തിയടി കിട്ടിയിട്ടുണ്ടോ?. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മരണം വരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണെന്ന് കോൺഗ്രസ് വാദത്തെ ജനം പിന്തുണയ്ക്കുകയാണ്. എന്നാൽ, ഇത് സത്യമല്ലെന്നും അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.
നിരാശ മൂലമാണ് ബ്രിട്ടീഷുകാർ രാജ്യം വിട്ടതെന്നും ആർ എസ് എസിന് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധമില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു. അനന്തകുമാറിന്‍റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
advertisement
ഇതിനിടെ അനന്ത് കുമാർ ഹെഗ്ഡെയെ തള്ളി ബി ജെ പിയും രംഗത്തെത്തി. ഇത്തരം വില കുറഞ്ഞ പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി വക്താവ് ജി. മധുസുദൻ അറിയിച്ചു. നേരത്തെയും അനന്തകുമാർ ഹെഗ്ഡെ വിദ്വേഷപ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സ്വതന്ത്ര്യസമരം നാടകമായിരുന്നെന്ന് ബിജെപി നേതാവ്; അതൊരു ഒത്തു കളിയായിരുന്നെന്നും പരാമർശം
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement