advertisement

കെജരിവാളിനെ ഭീകരനെന്ന് വിളിച്ചു; ബിജെപി എംഎൽഎക്ക് വീണ്ടും 24 മണിക്കൂർ പ്രചാരണ വിലക്ക്

Last Updated:

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ചയും 96 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ന്യൂഡല്‍ഹി: ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ 24 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഭീകരനെന്ന് വിളിച്ചതിന്റെ പേരിലാണ് നടപടി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ വര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ചയും 96 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.
വര്‍മ്മ നടത്തിയ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ കടന്നുകയറി അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന പ്രസംഗത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം വര്‍മ്മയ്‌ക്കെതിരെ പ്രചാരണ വിലക്കേര്‍പ്പെടുത്തിയത്. കെജരിവാളിനെ ഭീകരനെന്ന് വിളിച്ചതോടെ രണ്ടാമതും വിലക്കുവന്നു.
Also Read- ബിഹാറിൽ കനയ്യ കുമാറിന്റെ വാഹനത്തിനു നേരെ ആക്രമണം
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമെ തന്നെ വിലക്കാനാകൂവെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായ വിലക്ക് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കും. ഫെബ്രുവരി എട്ടിന് ജനങ്ങള്‍ അക്കാര്യം തീരുമാനിക്കുമെന്നും ബിജെപി എം പി അവകാശപ്പെട്ടു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കെജരിവാളിനെ ഭീകരനെന്ന് വിളിച്ചു; ബിജെപി എംഎൽഎക്ക് വീണ്ടും 24 മണിക്കൂർ പ്രചാരണ വിലക്ക്
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement