മഹാത്മ ഗാന്ധിക്കെതിരായ പരാമർശം: BJP എംപിയ്ക്ക് പാർട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
- Published by:Asha Sulfiker
- news18
Last Updated:
'സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം. മഹാത്മാഗാന്ധി നടത്തിയ നിരാഹാര സമരവും സത്യാഗ്രഹവും നാടകമായിരുന്നു.
ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. എംപിയുടെ പരാമർശങ്ങളിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് വിഷയത്തിൽ വിശദീകരണം തേടിയിരിക്കുന്നത്. ബംഗളൂരുവിൽ ഒരു പൊതുപരിപാടിക്കിടെ അനന്ത്കുമാർ നടത്തിയ പ്രസ്താവനകൾ വൻവിവാദങ്ങൾക്കായിരുന്നു വഴിവച്ചത്.
ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് ഹെഗ്ഡെ, മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരുടെ അനുവാദത്തോടെ അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നാണ് പറഞ്ഞത്. . കൂടാതെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
'സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം. മഹാത്മാഗാന്ധി നടത്തിയ നിരാഹാര സമരവും സത്യാഗ്രഹവും നാടകമായിരുന്നു. ഒത്തുകളിയായിരുന്നു സ്വാതന്ത്ര്യസമരം. ഇവർക്കാർക്കെങ്കിലും ലാത്തിയടി കിട്ടിയിട്ടുണ്ടോ?. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മരണം വരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണെന്ന് കോൺഗ്രസ് വാദത്തെ ജനം പിന്തുണയ്ക്കുകയാണ്. എന്നാൽ, ഇത് സത്യമല്ലെ'ന്നായിരുന്നു എംപിയുടെ വാക്കുകള്‍.. ഇതിനെതിരെ കോൺഗ്രസ് ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ഇയാളുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.
advertisement
പ്രസ്താവന വിവാദമായതോടെ ബിജെപി നേതൃത്വവും ഹെഗ്ഡെയ്ക്കെതിരെ രംഗത്തെത്തി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആ സാഹചര്യത്തിൽ ഹെഗ്ഡെ ഖേദപ്രകടനം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 04, 2020 7:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാത്മ ഗാന്ധിക്കെതിരായ പരാമർശം: BJP എംപിയ്ക്ക് പാർട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്










