മകനെ ആൾക്കൂട്ടം കൊന്നു: നീതി ലഭിക്കാതെ മനം നൊന്ത് അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു
Last Updated:
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം
ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മകന് നീതി ലഭിക്കാത്തതിൽ മനം നൊന്ത് അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസം രാജസ്ഥാനിലെ അല്‍വാറിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ഹരീഷ് യാദവിന്റെ പിതാവ് രത്തിറാം ജാദവാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
തന്റെ മകന് നീതി ലഭിക്കാത്തതിൽ ഇയാൾ അത്യന്തം ദുഃഖിതനായിരുന്നുവെന്നും അവസാന നിമിഷങ്ങളിൽ പോലും കേസിൽ പൊലീസിന്റെ അനാസ്ഥയെക്കുറിച്ചാണ് റത്തിറാം സംസാരിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 16നാണ് ആൾക്കൂട്ട ആക്രമണത്തിൽ റത്തീറാമിന്റെ മകനായ ഹരീഷ് (28) മരണമടഞ്ഞത്. ഇയാൾ ഓടിച്ച ബൈക്ക് ഒരു സ്ത്രീയെ ഇടിച്ചിരുന്നു. ഇതിൽ കുപിതരായ ജനക്കൂട്ടം ഹരീഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ചോരവാർന്ന് അബോധാവസ്ഥയിലായി ഹരീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാൽ തെളിവുകൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് ആൾക്കൂട്ട ആക്രമണമാണെന്ന ആരോപണം പൊലീസ് നിഷേധിച്ചിരുന്നു.
advertisement
മകന്റെ മരണത്തിന് ഉത്തരവാദികളായവരെ പൊലീസ് സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് റത്തീറാം നിരന്തരം ആരോപിച്ചിരുന്നു. എന്നാൽ നീതി ലഭിക്കാതെ വന്നതോടെ അയാളും ജീവനൊടുക്കുകയായിരുന്നു. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2019 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മകനെ ആൾക്കൂട്ടം കൊന്നു: നീതി ലഭിക്കാതെ മനം നൊന്ത് അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു


