പ്രായം വകവെക്കാതെ പ്ലാസ്റ്റിക് കസേരയും ചെരിപ്പും ഉപയോഗിച്ച് കള്ളന്മാരെ തുരത്തി: ദമ്പതികൾക്ക് ധീരതയ്ക്കുള്ള അവാർഡ്

Last Updated:

തിരുനെല്‍വേലി സ്വദേശികളായ പി.ഷൺമുഖവേലുവും ഭാര്യ സെന്താമരയും ആണ് ആ ധീര ദമ്പതികൾ.

ചെന്നൈ: പ്ലാസ്റ്റിക് കസേരയും ചെരിപ്പുകളും ഉപയോഗിച്ച് കള്ളന്മാരെ തുരത്തിയ വൃദ്ധ ദമ്പതികൾക്ക് പ്രത്യേക ധീരതാ അവാർഡ് നൽകി തമിഴ്നാട് സർക്കാര്‍. കള്ളന്മാരെ തുരത്തുന്നതിന് പ്രായം വകവയ്ക്കാതെ നടത്തിയ ധീരനീക്കത്തെ ആദരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പളനിസ്വാമി ഇവർക്ക് ധീരതാ പുരസ്കാരം നൽകിയത്. രണ്ട് ലക്ഷം രൂപയും സ്വർണ്ണ മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
തിരുനെല്‍വേലി സ്വദേശികളായ പി.ഷൺമുഖവേലുവും ഭാര്യ സെന്താമരയും ആണ് ആ ധീര ദമ്പതികൾ. മാരക ആയുധങ്ങളുമായെത്തിയ മോഷ്ടാക്കളെ ഇവർ കസേരയും ചെരിപ്പുകളും ഉപയോഗിച്ചാണ് നേരിട്ടത്. ആയുധവുമായെത്തിയ മോഷ്ടാക്കൾ ആദ്യം ഷൺമുഖവേലുവിനെയാണ് ആക്രമിക്കുന്നത്. ഇയാളെ കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത് കണ്ടു കൊണ്ടെത്തിയ ഭാര്യ, സ്റ്റൂളുകളും കസേരകളും കള്ളന്മാർക്ക് നേരെ വലിച്ചെറിഞ്ഞു.
ഇതിനിടെ ഇവരുടെ പിടിയിൽ നിന്ന് മോചിതനായ ഷൺമുഖവേലുവും ഭാര്യക്കൊപ്പം ചേർന്ന് ഇവരെ നേരിട്ടു. ദമ്പതികൾ ധീരമായി പ്രതിരോധിക്കുന്നത് കണ്ട കള്ളന്മാർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
ഭയപ്പെടാതെ മോഷ്ടാക്കളെ നേരിടുന്ന ദമ്പതികളുടെ സിസിറ്റിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രായം വകവെക്കാതെ പ്ലാസ്റ്റിക് കസേരയും ചെരിപ്പും ഉപയോഗിച്ച് കള്ളന്മാരെ തുരത്തി: ദമ്പതികൾക്ക് ധീരതയ്ക്കുള്ള അവാർഡ്
Next Article
advertisement
'കേരളത്തിലെ ജനസംഖ്യയെക്കാൾ ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നത്'; രാജീവ്‌ ചന്ദ്രശേഖർ
'കേരളത്തിലെ ജനസംഖ്യയെക്കാൾ ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നത്'; രാജീവ്‌ ചന്ദ്രശേഖർ
  • കേരളത്തിൽ 49 ലക്ഷത്തിലേറെ അധിക ആധാർ കാർഡുകൾ ഉണ്ടെന്ന് റിപ്പോർട്ട്.

  • ആധാർ കാർഡുകളുടെ എണ്ണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യാസം രേഖപ്പെടുത്തി.

  • ആധാർ ഡാറ്റാബേസിൽ വ്യാജ എൻട്രികൾ ഉൾപ്പെടുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

View All
advertisement