മുൻഭാര്യയോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരുള്ള മെട്രോ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി
- Published by:meera_57
- news18-malayalam
Last Updated:
തന്റെ മുൻഭാര്യയോട് മെട്രോ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുകയും പ്രതികാരമായി സ്റ്റേഷൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) (Bengaluru Metro Rail Corporation Limited - BMRCL) കീഴിലെ ഒരു മെട്രോ സ്റ്റേഷൻ സ്ഫോടനത്തിൽ തകർക്കുമെന്ന ഭീഷണിയുമായി ഇമെയിൽ സന്ദേശം. ഇമെയിൽ അയച്ച അജ്ഞാതൻ, തന്റെ മുൻഭാര്യയോട് മെട്രോ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുകയും പ്രതികാരമായി സ്റ്റേഷൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരം ക്രിമിനൽ ഭീഷണിക്ക് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന്, ഇമെയിലിന്റെ ഉറവിടം തിരിച്ചറിയാനും കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.
Bengaluru, Karnataka: BMRCL received an email threat warning of a possible blast at a metro station. The unidentified sender accused metro staff of harassing his divorced wife and threatened to attack a station. After verifying the email, BMRCL filed a complaint, and Wilson… pic.twitter.com/h6Vzo010bk
— IANS (@ians_india) November 18, 2025
advertisement
നവംബർ 10ന് വൈകുന്നേരം ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം കാറിൽ ഉയർന്ന തീവ്രതയുള്ള സ്ഫോടനം ഉണ്ടായി 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ബെംഗളൂരു മെട്രോയ്ക്ക് ഭീഷണി. സംഭവത്തിനുശേഷം, രാജ്യമെമ്പാടും കനത്ത തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.
നവംബർ 12ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയതായി ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
ടെർമിനൽ 3 ൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന വിവരം വൈകുന്നേരം 3.18 ഓടെ ലഭിച്ചതിനെത്തുടർന്ന് മൂന്ന് അഗ്നിശമനാ യൂണിറ്റുകളെ വിമാനത്താവളത്തിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
“സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം, ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു,” അദ്ദേഹം പറഞ്ഞു.
തൊട്ടടുത്ത ദിവസം, നവംബർ 13 ന്, ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്ന എയർ ഇന്ത്യ വിമാനത്തിനു നേരെയും ബോംബ് ഭീഷണി സന്ദേശം ഉണ്ടായി. വിമാനം ദേശീയ തലസ്ഥാനത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു.
advertisement
തുടർന്ന്, ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി വിലയിരുത്തൽ സമിതി (BTAC) രൂപീകരിച്ചു. ഭീഷണി കൃത്യമല്ല എന്ന് വിലയിരുത്തിയാതായി ഔദ്യോഗികവൃത്തങ്ങൾ PTI യോട് പറഞ്ഞു.
സർവീസിലിരുന്ന ബോയിംഗ് 777 വിമാനം ഡൽഹിയിൽ നിന്ന് നാല് മണിക്കൂറിലധികം അകലെ പറന്ന സമയം രാവിലെ 11.30 ഓടെയാണ് സന്ദേശം ലഭിച്ചത്.
പിന്നീട്, വ്യാഴാഴ്ച ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ AI188 വിമാനത്തെക്കുറിച്ച് സുരക്ഷാ മുന്നറിയിപ്പ് നൽകിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.
Summary: An email message has been received threatening to blow up a metro station under the Bengaluru Metro Rail Corporation Limited (BMRCL). The anonymous sender of the email alleged that the metro staff had misbehaved with his ex-wife and warned that he would attack the station in retaliation
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 18, 2025 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുൻഭാര്യയോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരുള്ള മെട്രോ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി


