കല്യാണത്തിന് നിമിഷങ്ങൾക്ക് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി: മനം നൊന്ത് വരൻ വിഷം കഴിച്ചു, നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
ആളുകൾ പരിഹസിക്കുമോ എന്ന മനോവിഷമത്തെ തുടർന്നാണ് വരൻ വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍
റായ്ബറേലി: വിവാഹദിനത്തിൽ താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി. സംഭവം അറിഞ്ഞ അറിഞ്ഞ വരൻ വിഷം കഴിച്ചു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം അജയ് വിവാഹഘോഷയാത്രയുമായി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും ഒരുക്കിയിരുന്നു. പിന്നാലെ മറ്റ് വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
വരൻ വേദിയിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിൽ എത്തിയില്ല. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കൾ പറഞ്ഞത്. പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി.
advertisement
തർക്കം വർധിക്കുന്നത് കണ്ട് പെൺകുട്ടിയുടെ പിതാവ് ഗഡഗഞ്ച് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. തുടർന്ന് അജയും ബന്ധുക്കളും മടങ്ങിയെങ്കിലും പരിഹസിക്കപ്പെടുമോ എന്ന വിഷമം അജയ് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.
Also Read- കോഴിക്കോട് കക്കാടംപൊയിലിൽ മദ്യലഹരിയിൽ യുവാക്കൾ ഗതാഗതം തടസ്സപ്പെടുത്തി; ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ചു
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനെ തുടർന്ന് ലക്നൗവിലേയ്‌ക്ക് മാറ്റി. അതേസമയം, പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വധുവിന്റെ കാമുകൻ മുന്നയ്‌ക്കെതിരെയും കേസെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Lucknow,Uttar Pradesh
First Published :
July 03, 2023 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കല്യാണത്തിന് നിമിഷങ്ങൾക്ക് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി: മനം നൊന്ത് വരൻ വിഷം കഴിച്ചു, നില ഗുരുതരം


