കോഴിക്കോട് കക്കാടംപൊയിലിൽ മദ്യലഹരിയിൽ യുവാക്കൾ ഗതാഗതം തടസ്സപ്പെടുത്തി; ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കാറിൽ എത്തി ഗതാഗതം തടസ്സപ്പെടുത്തി മർദ്ദിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിൽ മദ്യലഹരിയിൽ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാക്കൾ മർദിച്ചു. മർദനത്തിൽ നാട്ടുകാരായ മൂന്ന് പേർക്ക് പരിക്കേറ്റു. മുഹമ്മദ് റാഫി ,ഉണ്ണി മോയി തൂങ്ങുംപുറത്ത് , റംഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
കാറിൽ എത്തി ഗതാഗതം തടസ്സപ്പെടുത്തി മർദ്ദിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചേളാരി സ്വദേശികളായ ഹരിലാൽ, ജ്യോതിഷ്, അഖിലേഷ് , നിഖിലേഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read- കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു; എസ് ഐ അടക്കം മൂന്നുപേരുടെ തലയ്ക്കടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി
മറ്റൊരു സംഭവത്തിൽ, കോഴിക്കോട് കട്ടിപ്പാറ ചമലില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. എട്ടേക്ര മലയിലെ വാറ്റ് കേന്ദ്രമാണ് താമരശ്ശേരി എക്‌സൈസ് തകര്‍ത്തത്. നിലത്ത് കുഴിച്ചിട്ട ടാങ്കിലും പ്ലാസ്റ്റിക് കവറില്‍ ആക്കി കുഴിച്ചിട്ട നിലയിലുമാണ് വാഷ് കണ്ടെത്തിയത്. 500 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റ് സെറ്റും ഗ്യാസ് സിലിണ്ടറും കസ്റ്റഡിയിലെടുത്തു.
Location :
Kozhikode,Kerala
First Published :
July 02, 2023 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് കക്കാടംപൊയിലിൽ മദ്യലഹരിയിൽ യുവാക്കൾ ഗതാഗതം തടസ്സപ്പെടുത്തി; ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ചു


