ന്യൂഡൽഹി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ ഇന്ത്യയുടെ മുഖ്യാതിഥിയായി ബോറിസ് ജോൺസനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Also Read- കോവിഡിനെക്കാൾ അപകടകാരി; 'ഡിസീസ് എക്സ്' 2021ലെ ദുരന്തമോ? മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി. ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ബ്രിട്ടൺ വ്യക്തത വരുത്തിയത്.
Also Read- സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്; യുകെയിൽനിന്ന് എത്തിയ രണ്ടുപേർക്ക് കൂടി രോഗം
ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കാനിടയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടൻ സമ്പൂർണണ്ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boris Johnson, British Prime Minister Boris Johnson, Covid 19, Republic Day