Budget 2024: ഒപ്പം നിൽക്കുന്നത് കൊണ്ട് വാരിക്കോരി കിട്ടുമോ? ബിഹാറിനും ആന്ധ്രയ്ക്കും ബജറ്റിൽ എന്തൊക്കെ ?

Last Updated:

രണ്ട് സംസ്ഥാനങ്ങൾക്കും ധനസഹായത്തിൻ്റെയും പദ്ധതികളുടെയും കുത്തൊഴുക്കാണ് എന്ന് തന്നെ പറയാം.

News18
News18
ന്യൂഡൽഹി: 2024- 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ബിഹാറിനും ആന്ധ്രാപ്രദേശിനും ‘പ്രത്യേക പദവി’ ആവശ്യപ്പെട്ട് കൊണ്ട് ടിഡിപിയും ജെഡിയുവും എത്തിയെങ്കിലും അത് ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ എൻഡിഎയുടെ പ്രധാന സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും അവർ ആഗ്രഹിച്ചിരുന്ന ‘പ്രത്യേക സഹായം’  നൽകിയിട്ടുണ്ട്.
ലോക് സഭയിൽ യഥാക്രമം 16, 12 എംപിമാരുള്ള ടിഡിപിയും ജെഡിയുവും കേന്ദ്രത്തിലെ എൻഡിഎ സർക്കാരിൻ്റെ സുസ്ഥിരതയ്ക്ക് നിർണായകമാണ്. 'സഖ്യ രാഷ്ട്രീയ'ത്തിൻ്റെ യഥാർത്ഥ ശക്തി തെളിയിച്ച് എത്തിയ നരേന്ദ്ര മോദി 3.0 ഗവൺമെൻ്റിൻ്റെ ആദ്യ ബജറ്റിൽ ബീഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി നൽകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ആണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങൾക്കും ധനസഹായത്തിൻ്റെയും പദ്ധതികളുടെയും കുത്തൊഴുക്കാണ് എന്ന് തന്നെ പറയാം.
advertisement
ആന്ധ്രാപ്രദേശിൻ്റെ പ്രധാന പദ്ധതികൾ
ആന്ധ്രാപ്രദേശിൻ്റെ വികസനത്തിനായി ഈ സാമ്പത്തിക വർഷം 15,000 കോടി രൂപ അനുവദിക്കും. വരും വർഷങ്ങളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുമെന്നും പ്രഖ്യാപനം.
ആന്ധ്രാ പ്രദേശ് പുനഃസംഘടന നിയമത്തിന് കീഴിൽ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ യോജിച്ച ശ്രമങ്ങൾ നടത്തും.
പോളവാരം അണക്കെട്ട് പദ്ധതിയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചതോടൊപ്പം ആന്ധ്രാപ്രദേശിലെ പിന്നോക്ക പ്രദേശങ്ങൾക്കുള്ള ഗ്രാൻ്റുകളും വാഗ്ദാനം ചെയ്തു.
ബീഹാറിന്റെ പ്രധാന പദ്ധതികൾ
ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും സ്‌പോർട്‌സ് അടിസ്ഥാന സൗകര്യവും സ്ഥാപിക്കും.
advertisement
വിവിധ ബാങ്കുകളിൽ നിന്നുള്ള ബീഹാർ സർക്കാരിൻ്റെ ധന അഭ്യർത്ഥനകൾ വേഗത്തിൽ പരിഗണിക്കും.
ബീഹാറിലെ പട്‌ന-പൂർണിയ, ബക്‌സർ-ഭഗൽപൂർ, ബോധ്ഗയ-രാജ്ഗിർ-വൈശാലി-ദർഭംഗ എക്‌സ്‌പ്രസ് വേ, ബക്‌സറിലെ ഗംഗാ നദിക്ക് കുറുകെയുള്ള അധിക രണ്ടുവരി പാലം എന്നിവയ്‌ക്കായി 26,000 കോടി രൂപ അനുവദിക്കും.
ബീഹാറിന് 2,400 മെഗാവാട്ട് പവർ പ്ലാൻ്റും പ്രഖ്യാപിച്ചു.
ഗയയിൽ ഒരു വ്യാവസായിക ഇടനാഴി വാഗ്ദാനം ചെയ്തു.
ബിഹാർ ഉൾപ്പെടെ അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു.
ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ.
advertisement
ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും.
ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും.
നളന്ദയിൽ ടൂറിസം വികസനത്തിനു പ്രത്യേക പദ്ധതി
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ബിഹാറിനു മാത്രം 11,000 കോടി രൂപ.
ALSO READ: തൊഴിൽ മേഖലയിലെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ പദ്ധതികൾ
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിൽ വികസനം കുതിച്ചുയരാൻ മോദി 3.0 പ്രഖ്യാപിച്ച പൂർവോദയ പദ്ധതിയുടെ ഭാഗമാണ് ബിഹാറും. “ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവയുടെ സർവതോന്മുഖമായ വികസനത്തിനായി ഞങ്ങൾ പൂർവോദയ രൂപീകരിക്കും,” ഈ പദ്ധതി മാനവവിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ വികസിത്‌ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു എഞ്ചിനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Budget 2024: ഒപ്പം നിൽക്കുന്നത് കൊണ്ട് വാരിക്കോരി കിട്ടുമോ? ബിഹാറിനും ആന്ധ്രയ്ക്കും ബജറ്റിൽ എന്തൊക്കെ ?
Next Article
advertisement
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
  • ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം

  • പ്രതി ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു

  • ഗുരുതരമായി പരിക്കേറ്റ റാഫിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

View All
advertisement