advertisement

'ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നെങ്കിൽ പൗരത്വ നിയമത്തെ പിന്തുണക്കണം'; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

Last Updated:

അയോധ്യാ വിധി ജനങ്ങൾ പരക്കെ സ്വാഗതം ചെയ്തു. മുത്തലാഖ് അടക്കമുള്ള നിയമനിർമാണങ്ങളും സ്വാഗതം ചെയ്യപ്പെട്ടു.

ന്യൂഡൽഹി: പൗരത്വ നിയമത്തെ പിന്തുണച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പൗരത്വ നിയമത്തെ പിന്തുണക്കണം. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ  മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ്​​ പൂർത്തീകരിക്കുന്നത്.
അയോധ്യാ വിധി ജനങ്ങൾ പരക്കെ സ്വാഗതം ചെയ്തു. മുത്തലാഖ് അടക്കമുള്ള നിയമനിർമാണങ്ങളും സ്വാഗതം ചെയ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായതോടെ ജമ്മുവും ലഡാക്കും വികസന പാതയിൽ എത്തി. എല്ലാവർക്കുമൊപ്പം എന്ന മുദ്രാവാക്യമുയർത്തിയാകും ഇന്ത്യയുടെ വികസനം.
ALSO READ: ജാമിയ വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്ത ആൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു
പിന്നാക്ക, ദരിദ്രവിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. നവ ഇന്ത്യയിൽ രാജ്യത്തിന്റെ ഒരു ഭാഗം പോലും അവഗണിക്കപ്പെടില്ല. വ്യവസായ സൂചികയിൽ ഇന്ത്യ നേടിയ മുന്നേറ്റം മറക്കാനാകില്ല. സർക്കാർ ജനാധിപത്യപരമായ എല്ലാ ചർച്ചകളും സ്വാഗതം ചെയ്യുന്നതായും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
advertisement
പൗരത്വനിയമത്തെ അനുകൂലിച്ചുള്ള പരാമർശത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു പി എ എം.പിമാർ നേരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. കറുത്ത ബാൻഡ് കൈയ്യിൽ കെട്ടിയാണ് യു പി എ അംഗങ്ങൾ സഭയിലെത്തിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നെങ്കിൽ പൗരത്വ നിയമത്തെ പിന്തുണക്കണം'; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement