News 18 Budget Day Exclusive:CAAപ്രതിഷേധം വിദേശനിക്ഷേപത്തെയോ ഇന്ത്യയുടെ പ്രതിച്ഛായയെയോ ബാധിക്കില്ല; നിർമല സീതാരാമൻ
News 18 Budget Day Exclusive:CAAപ്രതിഷേധം വിദേശനിക്ഷേപത്തെയോ ഇന്ത്യയുടെ പ്രതിച്ഛായയെയോ ബാധിക്കില്ല; നിർമല സീതാരാമൻ
ഇന്ത്യ വലിയ നിക്ഷേപ കേന്ദ്രമായി മാറിയെന്ന് നിർമല സീതാരാമൻ പറഞ്ഞു.
News18 Malayalam
Last Updated :
Share this:
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തെ വിദേശ നിക്ഷേപത്തെയോ ഇന്ത്യയുടെ പ്രതിച്ഛായയെയോ ബാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിനു ശേഷം നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ രാഹുൽ ജോഷിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ വലിയ നിക്ഷേപ കേന്ദ്രമായി മാറിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. ആഗോള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
nirmala-sitharaman-rahul-joshi
ജനങ്ങളുടെ വാങ്ങൽ ശേഷി ഉയർത്തുകയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്നും അവർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.