'ആരോഗ്യമുള്ള കുഞ്ഞിനായി ഗർഭിണികൾ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണം'; തെലങ്കാന ഗവർണർ
- Published by:Sarika KP
- news18-malayalam
Last Updated:
ഗർഭസ്ഥശിശുക്കളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനു ഗർഭിണികളായ സ്ത്രീകൾ ‘സുന്ദരകാണ്ഡം’ മന്ത്രിക്കുകയും ഇതിഹാസമായ രാമായണം വായിക്കുകയും വേണമെന്ന് തെലങ്കാന ഗവർണർ.
ആരോഗ്യമുള്ള കുഞ്ഞിനായി ഗർഭിണികൾ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. ജനിക്കുന്ന കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു ഗർഭ സമയത്ത് ‘സുന്ദരകാണ്ഡം’ മന്ത്രിക്കുകയും ഇതിഹാസ രാമായണം വായിക്കുന്നതും ഉത്തമമെന്ന് ഗവർണർ പറഞ്ഞു. ഗൈനക്കോളജിസ്റ്റു കൂടിയായ ഗവർണർ ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവികാസംഘിന്റെ ഘടകമായ സംവർധിനി ന്യാസ് നടത്തിയ ‘ഗർഭ സൻസ്കാർ’ പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
രാമായണവും മഹാഭാരതവും ഗ്രാമങ്ങളിൽ ഗർഭിണികൾ വായിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കമ്പ രാമായണത്തിലെ സുന്ദരകാണ്ഡം ഗർഭിണികളായ സ്ത്രീകൾ പഠിക്കണമെന്ന് തമിഴ്നാട്ടിൽ ഒരു വിശ്വാസമുണ്ട്. സുന്ദരകാണ്ഡം മന്ത്രിക്കുന്നത് ഗർഭസ്ഥശിശുക്കൾക്ക് വളരെ നല്ലതാണെന്നും ഗവർണർ വിശദീകരിച്ചു.
സംവർദ്ധിനി ന്യാസ് വികസിപ്പിച്ച ‘ഗർഭ സംസ്‌കാർ’ പ്രോഗ്രാമിന് കീഴിലുളള ഡോക്ടർമാർ സംസ്കാര സമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങൾ ജനിക്കുന്നതിനു ആവശ്യമായ നിർദേശങ്ങൾ തരും.ഭഗവദ്ഗീത പോലുള്ള മതഗ്രന്ഥങ്ങൾ വായിക്കാനും സംസ്കൃത മന്ത്രങ്ങൾ ഉരുവിടാനും യോഗ പരിശീലിക്കാനുമാണ് നിർദേശം. ഗർഭധാരണത്തിനു മുമ്പുള്ള ഘട്ടം മുതൽ ഒരു കുഞ്ഞിന് രണ്ട് വയസ്സ് തികയുന്നതുവരെ ഈ പ്രക്രിയ തുടരുകയും ചെയ്യുമെന്ന് ഗവർണർ വ്യക്കതമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
June 12, 2023 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആരോഗ്യമുള്ള കുഞ്ഞിനായി ഗർഭിണികൾ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണം'; തെലങ്കാന ഗവർണർ