advertisement

പാർലമെന്റിലെ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ സിബിസിഐ

Last Updated:

നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി

News18
News18
ന്യൂഡൽഹി: പാർലമെന്റിലെ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ സിബിസിഐ (കാത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ). വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്.
നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡ് ഈ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിയെന്നും സിബിസിഐ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും. മുനമ്പം ഉൾപ്പടെയുള്ള ഭൂമി തർക്കങ്ങൾക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കുമെന്നും സിബിസിഐയുടെ വാർത്താകുറിപ്പിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം എന്നും സിബിസിഐ വ്യക്തമാക്കി
advertisement
അതേസമയം, കെ.സി.ബി.സി നിലപാട് ഏറ്റെടുത്ത കേന്ദ്രമന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. കെ.സി.ബി.സിയുടെ നിലപാട് ഏറ്റുപിടിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രീണന രാഷ്ട്രീയത്തിനായി എം.പിമാര്‍ ജനങ്ങളുടെ താല്‍പര്യം ഇല്ലാതാകരുതെന്നും കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പാർലമെന്റിലെ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ സിബിസിഐ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement