CBI ഉദ്യോഗസ്ഥർ ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ല; വസ്ത്രധാരണ ചട്ടം പുതുക്കി പുതിയ ഡയറക്ടർ

Last Updated:

ജോലിയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ വ്യക്തിത്വം മറച്ചു വെക്കേണ്ടത് ആവശ്യമായതിനാൽ ഫോർമൽ വസ്ത്രധാരണമായിരിക്കും അഭികാമ്യമെന്ന് പല സി ബി ഐ ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.

CBI
CBI
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സി ബി ഐ) കീഴിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഇനി മുതൽ ഓഫീസുകളിൽ ഔപചാരികമായി വേഷം ധരിക്കണമെന്നും ജീൻസ്, സ്പോർട്സ്, ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങൾ ഇനി അനുവദിക്കില്ലെന്നും സി ബി ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ അറിയിച്ചു. സി ബി ഐ ഓഫീസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കിക്കൊണ്ടാണ് ഫോർമൽ വസ്ത്രങ്ങൾ നിർബന്ധിതമാക്കി ഉത്തരവിറക്കിയത്.
ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിൽ പുരുഷന്മാർക്ക് ഷർട്ട്, ഫോർമൽ പാന്റ്, ഫോർമൽ ഷൂസ് എന്നിവ ധരിക്കാമെന്നും പൂർണമായും ക്ഷൗരം ചെയ്തിട്ട് മാത്രമേ ഓഫീസിൽ വരാൻ പാടുള്ളൂ എന്നും നിഷ്കർഷിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരോ ഉദ്യോഗസ്ഥരോ ആയ സ്ത്രീകൾ സാരി, സ്യൂട്ട്, ഫോർമൽ ഷർട്ട്, പാന്റ് എന്നിവ മാത്രമേ ധരിക്കാവൂ എന്നും നിർദ്ദേശമുണ്ട്. 'ജീൻസ്, ടി ഷർട്ട്, സ്പോർട്സ് ഷൂസ്, ചെരിപ്പ്, കാഷ്വൽ ആയ മറ്റു വസ്ത്രങ്ങൾ എന്നിവ ഓഫീസിനുള്ളിൽ അനുവദനീയമായിരിക്കില്ല' - ഉത്തരവിൽ പറയുന്നു. രാജ്യത്തെമ്പാടുമുള്ള സി ബി ഐ ഓഫിസുകളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ബ്രാഞ്ച് തലവൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
advertisement
എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഫോർമൽ വസ്ത്രങ്ങൾ മാത്രം ധരിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ എന്നും ഇത് ഒരു ബാലൻസിങ് ഉത്തരവാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സി ബി ഐ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 'എന്നാൽ, കാലക്രമേണ ആളുകൾ സാധാരണ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങുകയായിരുന്നു. ജീൻസും ടീ ഷർട്ടുമൊക്കെ ധരിച്ച് ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിലെത്തിയപ്പോൾ ആരും ഒന്നും പറഞ്ഞില്ല. അവരെ പിന്തിരിപ്പിച്ചതുമില്ല. സി ബി ഐ ഉദ്യോഗസ്ഥർ കുറഞ്ഞ പക്ഷം ഫോർമൽ കോളറുള്ള ഷർട്ട്, പാന്റ്, ഷൂസ് എന്നിവ ധരിക്കേണ്ടതുണ്ട്' - ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
advertisement
ജോലിയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ വ്യക്തിത്വം മറച്ചു വെക്കേണ്ടത് ആവശ്യമായതിനാൽ ഫോർമൽ വസ്ത്രധാരണമായിരിക്കും അഭികാമ്യമെന്ന് പല സി ബി ഐ ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ആഴ്ചയാണ് സുബോധ് കുമാർ ജയ്‌സ്വാൾ, സി ബി ഐയുടെ മുപ്പത്തിമൂന്നാമത് ഡയറക്ടറായി ചുമതലയേറ്റത്. സി ബി ഐയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പു വരുത്താൻ സുപ്രധാനമായ മാറ്റങ്ങൾ ജയ്‌സ്വാൾ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുമതലയേൽക്കുന്നത് മുതൽ രണ്ടു വർഷത്തേക്കാണ് സുബോധിന്റെ കാലാവധി. മഹാരാഷ്ട്ര പൊലീസിൽ ഡി ജി പി ആയി സുബോധ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മുംബൈ ആന്റി ടെററിസം സ്‌ക്വാഡ്, മഹാരാഷ്ട്ര പൊലീസ് എസ് ഐ ടി, സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് എന്നീ പൊലീസ് സേനകളിലെല്ലാം പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് സുബോധ് കുമാർ ജയ്‌സ്വാൾ.
advertisement
KeyWords | CBI, Dress Code, Formal Clothes, Subodh Kumar Jaiswal, സി ബി ഐ, വസ്ത്രധാരണ ചട്ടം, ഫോർമൽ വസ്ത്രങ്ങൾ, സുബോധ് കുമാർ ജയ്‌സ്വാൾ
മലയാളം വാർത്തകൾ/ വാർത്ത/India/
CBI ഉദ്യോഗസ്ഥർ ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ല; വസ്ത്രധാരണ ചട്ടം പുതുക്കി പുതിയ ഡയറക്ടർ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement