ലോക് സഭ തെരഞ്ഞെടുപ്പ് തീയതി: വ്യാജ പ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Last Updated:
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വ്യാജ പ്രചാരണത്തിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൊലീസിനോട് നിർദ്ദേശം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദ്ദേശം നൽകി. പ്രചാരണത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം. ലോക്സഭ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസങ്ങളിലാണ് ഫേസ്ബുക്ക്, വാട്ട്സആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിവരങ്ങൾ പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പുള്ള തയ്യാറെടുപ്പുകൾ ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മീഷനുകൾ തുടങ്ങിയിരുന്നു. കേരളത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക് സഭ തെരഞ്ഞെടുപ്പ് തീയതി: വ്യാജ പ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Next Article
advertisement
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
  • ചൈനയിൽ ജനുവരി 1 മുതൽ ഗർഭനിരോധന ഉൽപ്പന്നങ്ങൾക്കും മരുന്നുകൾക്കും 13% വാറ്റ് ബാധകമാകും.

  • ജനനനിരക്ക് ഉയർത്താൻ ലക്ഷ്യമിട്ട്, 30 വർഷത്തിനുശേഷം ചൈന ഗർഭനിരോധന നികുതി പുനഃസ്ഥാപിക്കുന്നു.

  • കോണ്ടം വില ഉയരുന്നത് പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

View All
advertisement