'സുഹൃത് രാജ്യത്തു നിന്നുള്ള വെല്ലുവിളി ഖേദകരം'; അസിം മുനീറിന്റെ യുഎസിലെ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിനെതിരെ കേന്ദ്രസർക്കാർ

Last Updated:

അമേരിക്കയിലെ ഫ്ലോറിഡയിൽ പാക് ബിസിനസുകാർക്ക് ഒരുക്കിയ വിരുന്നിൽ വെച്ചായിരുന്നു പാക്ക് സൈനിക മേധാവിയുടെ വെല്ലുവിളി

News18
News18
പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീറിന്റെ അമേരിക്കയിൽ നിന്നുകൊണ്ടുള്ള ആണവായുധ ഭീഷണിയിൽ അപലപിച്ച് കേന്ദ്രസർക്കാർ. 'സുഹൃത് രാജ്യത്തു നിന്നുള്ള വെല്ലുവിളി ഖേദകരം' എന്നു പ്രതികരിച്ചു.
സിന്ധു നദിയിൽ ഇന്ത്യ ഡാം പണിതാൽ തകർക്കും. നിർമ്മാണം കഴിഞ്ഞാൽ 10 മിസൈലുകൾ ഉപയോഗിച്ച് അത് നശിപ്പിക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല.
തങ്ങൾക്ക് മിസൈലുകൾക്ക് ഒരു കുറവും ഇല്ലെന്നുമായിരുന്നു പാക് സൈനിക മേധാവിയുടെ പരാമർശം. അമേരിക്കയിലെ ഫ്ലോറിഡയിൽ പാക് ബിസിനസുകാർക്ക് ഒരുക്കിയ വിരുന്നിൽ വെച്ചായിരുന്നു പാക്ക് സൈനിക മേധാവിയുടെ വെല്ലുവിളി.
പാക്കിസ്ഥാൻ ആണവായുധം ഉള്ള രാജ്യമാണെന്നും തങ്ങൾ തകരുകയാണെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളും ഇല്ലാതാക്കും എന്നും പറഞ്ഞിരുന്നു.
advertisement
ഇതാദ്യമായാണ് മൂന്നാമതൊരു രാജ്യത്തിനെതിരെ അമേരിക്കയുടെ മണ്ണിൽ നിന്ന് ആണവ ഭീഷണി ഉയരുന്നത്. അതേസമയം ഇസ്ലാമാബാദിന്റെ ആണവ ബ്ലാക്ക്മെയിൽ തന്ത്രത്തിന് ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്നും, ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം നിലപാട് ആവർത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'സുഹൃത് രാജ്യത്തു നിന്നുള്ള വെല്ലുവിളി ഖേദകരം'; അസിം മുനീറിന്റെ യുഎസിലെ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിനെതിരെ കേന്ദ്രസർക്കാർ
Next Article
advertisement
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; 60 ഓളംപേര്‍ക്ക് പരിക്ക്
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; 60 ഓളംപേര്‍ക്ക് പരിക്ക്
  • തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, 60ഓളം പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽപ്പെട്ട ബസുകളുടെ പെർമിറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ റദ്ദാക്കി.

  • അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.

View All
advertisement