Chandrayaan-3 | ചരിത്രദൗത്യവുമായി ISRO;ചന്ദ്രയാൻ-3 ജൂലൈ 13ന് വിക്ഷേപിക്കും
- Published by:Naseeba TC
- news18-malayalam
Last Updated:
ഉച്ചയ്ക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരിക്കും വിക്ഷേപണം
ചരിത്രദൗത്യവുമായി ഐഎസ്ആർഒ. ചാന്ദ്രയാൻ മൂന്ന് ജൂലൈ 13ന് വിക്ഷേപിക്കും. ഉച്ചയ്ക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരിക്കും വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം.
2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടർച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു.
Also Read- ‘പഴുതടച്ച തയ്യാറെടുപ്പുകൾ; ഇത്തവണ വിജയിക്കും’; ചന്ദ്രയാൻ -3 ഈ വർഷം ഉണ്ടാകുമെന്ന് ISRO
ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന ആദ്യത്തെ രാജ്യമാകാനുള്ള ഇന്ത്യയുടെ സ്വപ്നവും അന്ന് തകർന്നു.
advertisement
Also Read- കുതിക്കാനൊരുങ്ങി ചന്ദ്രയാൻ -3; ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയ്ക്ക് മൂന്നാമൂഴം
ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി-എംകെ3 (GSLV-MKIII) അല്ലെങ്കിൽ എൽവിഎം (LVM-3) ആണ് ചന്ദ്രയാൻ-3 യെ ബഹിരാകാശത്തേക്ക് വഹിച്ച് പറക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തദ്ദേശീയ ലാൻഡർ മൊഡ്യൂളും പ്രൊപ്പൽഷൻ മൊഡ്യൂളും റോവറും ഈ ദൗത്യത്തിലുണ്ടാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 28, 2023 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-3 | ചരിത്രദൗത്യവുമായി ISRO;ചന്ദ്രയാൻ-3 ജൂലൈ 13ന് വിക്ഷേപിക്കും


