Chandrayaan 3 Landing: ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചു

Last Updated:

വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷ.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങ് പ്രക്രിയ ആരംഭിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാന്‍ഡിഡ് പ്രക്രിയ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന അതിനിര്‍ണായക ഘട്ടത്തിലേക്കാണ് ഇനി കടക്കുന്നത്..വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷ. ശ്രമം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും.
advertisement
ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങേണ്ടത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.  ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡർ മൊഡ്യൂൾ.
എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്ന് ഐഎസ്ആര്‍ഒ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ 3 ലാൻഡറിന്റെ വേഗം, നിശ്ചയിച്ചതുപോലെ കുറയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലാണ് ലാൻഡിങ് 27ലേക്ക് മാറ്റുക.
advertisement
ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം താഴ്ത്തുന്ന രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ നില്‍ക്കുന്ന ചന്ദ്രയാന്‍-3 റഫ് ബ്രേക്കിങ് ഫേസിലൂടെ കടന്നുപോകും. ഈ സമയത്ത് ലാന്‍ഡറിന്റെ തിരശ്ചീന പ്രവേഗം സെക്കന്റില്‍ 1.68 കിലോമീറ്റര്‍ എന്നതില്‍ നിന്ന് ഏകദേശം പൂജ്യത്തിലേക്ക് എത്തും. ഇതാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് സഹായിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan 3 Landing: ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement