ചന്ദ്രയാന്‍- 3: റോക്കറ്റിന്റെ ഭാഗം തിരിച്ച് ഭൂമിയില്‍ പതിച്ചതായി ISRO
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇത് പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിയതായി ഐഎസ്ആർഒ. ഇത് പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഈ വർഷം ജൂലൈ 14 ന് ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തെ അതിന്റെ നിയുക്ത ഭ്രമണപഥത്തിൽ എത്തിച്ച LVM3 M4 ലോഞ്ച് വെഹിക്കിളിലെ പേടകത്തിൽ നിന്ന് വേർപ്പെട്ട ഭാഗങ്ങളാണ് ഭൂമിയിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഉപഗ്രഹത്തിന്റെ ഈ ഭാഗം തിരിച്ച് ഭൂമിയിലേക്ക് വരുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും ബുധനാഴ്ച ഇത് പസഫിക് സമുദ്രത്തിൽ വീണതായും ഐഎസ്ആർഒ കൂട്ടിച്ചേർച്ചു.
വടക്കൻ പസഫിക് സമുദ്രത്തിന്റെ മുകളിലായാണ് ലോഞ്ച് വെഹിക്കിളിന്റെ ചില ഭാഗങ്ങൾ പതിച്ചക്. ഇത് ഇന്ത്യയ്ക്ക് മുകളിലൂടെയല്ല കടന്നുപോയതെന്നും ഐഎസ്ആർഒയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. കടലിൽ തകർന്നുവീണ റോക്കറ്റിന്റെ അവശിഷ്ടം എൽവിഎം-3 എം 4 വിക്ഷേപണ വാഹനത്തിന്റെ ഭാഗമാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.42-നാണ് ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെയെത്തിയത്.
ചന്ദ്രയാൻ-3 വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റിന്റെ ഭാഗം തിരികെ വന്നത്. അന്താരാഷ്ട്ര മാർഗ നിർദേശങ്ങൾ അനുസരിച്ച്, അപ്രതീക്ഷിതമായ സ്‌ഫോടനങ്ങൾ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചന്ദ്രയാൻ-3 വിന്യസിച്ചതിന് ശേഷം എൽവിഎം3 എം4 അപ്പർ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസുകളും നീക്കം ചെയ്യുന്നതിനുള്ള ‘പാസിവേഷൻ’ പ്രക്രിയ നടത്തിയിരുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 16, 2023 6:46 PM IST