പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിൽ നിന്ന് നേരെ ബെംഗളൂരുവിൽ; ചന്ദ്രയാൻ ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിക്കും

Last Updated:

രാവിലെ 7 മണിയോടെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽ എത്തുന്ന പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി ഒരു മണിക്കൂർ സംവദിക്കും

(File Photo: PTI)
(File Photo: PTI)
ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും ആവേശവുമാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തിന് പിന്നിലെ ചാലക ശക്തിയെന്ന് മോദി കുറിച്ചു. ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി കുറിപ്പിൽ പറയുന്നു. പീനീയയിൽ ഒരു കിലോമീറ്റർ ദൂരം റോഡ് ഷോയിൽ നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകർ റോഡ് ഷോ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 7 മണിയോടെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽ എത്തുന്ന പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി ഒരു മണിക്കൂർ സംവദിക്കും..
ചന്ദ്രയാൻ -3ന്റെവിജയത്തിനു പിന്നാലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മുഴുവൻ ടീമിനെയും നേരിട്ട് അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രിക്സ് ഉച്ചകോടി നടക്കുന്ന ജോഹന്നാസ്ബർഗിൽ നിന്നാണ് എസ് സോമനാഥുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തിയത്. അവിടെ വെച്ച് പ്രധാനമന്ത്രി ചന്ദ്രയാന്റെ ലാൻഡിംഗിന് തൽസമയം സാക്ഷ്യം വഹിക്കുകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്യിച്ച് ഇന്ത്യ ചരിത്രം കുറിച്ചത്. അതിസങ്കീര്‍ണമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ 25 പേടകം ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിൽ നിന്ന് നേരെ ബെംഗളൂരുവിൽ; ചന്ദ്രയാൻ ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിക്കും
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement