Amazon | പുൽവാമ ആക്രമണം; IED നിർമിക്കാൻ രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്ന്

Last Updated:

പുല്‍വാമ കേസിന്റെ അന്വേഷണത്തിനിടെ എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഈ വസ്തുത വെളിപ്പെടുത്തി

amazon
amazon
2019-ല്‍ 40 സിആര്‍പിഎഫ് സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (IED) നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ ആമസോണില്‍ നിന്നെന്ന ആരോപണമായി CIAT (Confedaration of All India Traders).
പുല്‍വാമ കേസിന്റെ അന്വേഷണത്തിനിടെ എന്‍ഐഎ 2020 മാര്‍ച്ചിലെ അതിന്റെ റിപ്പോര്‍ട്ടില്‍ ഈ വസ്തുത വെളിപ്പെടുത്തി. മറ്റ് വസ്തുക്കള്‍ക്ക് പുറമേ, ഇന്ത്യയിലെ ഒരു നിരോധിത വസ്തുവായ അമോണിയം നൈട്രേറ്റും വാങ്ങിയത് ഓൺലൈൻ പോര്‍ട്ടല്‍ വഴിയാണ്.
എന്‍ഐഎയുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പബ്ലിക് ഡൊമെയ്നില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഇഡി, ബാറ്ററികള്‍, മറ്റ് ആക്‌സസറികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വാങ്ങാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചതായി പിടിയിലായ ആള്‍ വെളിപ്പെടുത്തിയെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു.
advertisement
അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍ തുടങ്ങിയ സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.
ആമസോണ്‍ വഴി കഞ്ചാവ് വില്‍ക്കുന്നത് ഇതാദ്യമായല്ല എന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പറയുന്നു.
ആമസോൺ വഴി കഞ്ചാവ് കടത്തിൽ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാർക്കെതിരെ കേസ്
ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ സംഭവത്തില്‍ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ആമസോണിന്റെ പ്രാദേശിക യൂണിറ്റായ ഭിന്‍ഡിലെ സീനിയര്‍ എക്‌സിക്യൂട്ടിവ്മാര്‍ക്കെതിരെയാണ് കേസ്.
നവംബര്‍ 13ന് നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭിന്ദ് സ്വദേശികളായ പിന്റു തോമര്‍, സൂരജ് പവിയ്യ എന്നിവരില്‍ നിന്നാണ് 21.7 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ഇതിനോടൊപ്പം ഗ്വാളിയോര്‍ സ്വദേശിയായ മുകുള്‍ ജയ്സ്വാളും പിടിയിലായി ചിത്ര വാല്‍മിലിയെയും പോലീസ് പിടികൂടിയിരുന്നു.
advertisement
ചോദ്യം ചെയ്യലില്‍ ഒരു കോടിയോളം രൂപ വില വരുന്ന 1000 കിലോ കഞ്ചാവാണ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വഴി കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
Also Read - ആമസോണില്‍ തുളസിയിലയെന്ന പേരില്‍ വിറ്റത് കഞ്ചാവ്; എക്സിക്യൂട്ടിവിനെ വിളിച്ചുവരുത്തി പോലീസ്
സൂരജും മുകുള്‍ ജയ്സ്വാളും ചേര്‍ന്ന് ബാബു ടെക്സ് എന്ന സ്ഥാപനം തുറന്ന് ആമസോണില്‍ വെണ്ടറായി രജിസ്റ്റര്‍ ചെയ്യുകയും വിശാഖപട്ടണത്ത് നിന്ന് തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് കഞ്ചാവ് ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.
advertisement
തുടര്‍ന്ന് ആമസോണ്‍ നല്‍കിയ ഡോക്യുമെന്റല്‍ തെളിവുകളിലെ വ്യത്യാസവും പോലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതകളും കണക്കിലെടുത്ത്, ASSL ആമസോണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ എന്‍ഡിപിഎസ് ആക്ട് 1985 ലെ സെക്ഷന്‍ 38 പ്രകാരം പ്രതികളായി ഉള്‍പ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തില്‍ ആമസോണ്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Amazon | പുൽവാമ ആക്രമണം; IED നിർമിക്കാൻ രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്ന്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement