advertisement

മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ ജീവപര്യന്തം; ഛത്തീസ്ഗഡ് മതപരിവർത്ത നിരോധന ബില്ല്

Last Updated:

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വാധീനം, ബലപ്രയോ​ഗം, വിശ്വാസ വഞ്ചാന ‌എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ നിരോധിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്

News18
News18
റായ്പൂർ: ബലപ്രയോ​ഗം, വിശ്വാസവഞ്ചന എന്നിവയിലൂടെ മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഛത്തീസ്​ഗഢ്. കൂട്ട മതപരിവർത്തനത്തിനെതിരെ ബില്ല് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു. ഉപമുഖ്യമന്ത്രി വിജയ് ശർമ്മയാണ് ബില്ല് അവതരിപ്പിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിക്കുന്നത്.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വാധീനം, ബലപ്രയോ​ഗം, വിശ്വാസ വഞ്ചാന ‌എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ നിരോധിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. ഇത്തരം നിയമവിരുദ്ധ മാർഗങ്ങളിലൂടെ മറ്റൊരാളെ മതപരിവർത്തനം ചെയ്യാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുന്നതോ ഗൂഢാലോചന നടത്തുന്നതോ ശിക്ഷാർഹമാണ്.
രണ്ടോ അതിലധികമോ വ്യക്തികളെ മതപരിവർത്തനത്തിന് വിധേയമാക്കുന്നതിനെയാണ് കൂട്ടമതപരിവർത്തനമെന്ന് പറയുന്നത്. ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും കേസെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കും. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, പട്ടികജാതി- പട്ടികവർഗം അല്ലെങ്കിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന കേസുകളിൽ ശിക്ഷ 10 മുതൽ 20 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയുമായിരിക്കും ശിക്ഷ.
advertisement
വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അസാധുവായി കണക്കാക്കപ്പെടുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ ജീവപര്യന്തം; ഛത്തീസ്ഗഡ് മതപരിവർത്ത നിരോധന ബില്ല്
Next Article
advertisement
ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി
ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്
  • കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി

  • മുടി സ്റ്റൈലും ചെരുപ്പും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് സ്കൂളിന് സമീപം വിവിധയിടങ്ങളിൽ മർദിച്ചു

  • മർദനത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ശരീരത്തിലാകെ പാടുകളും മൂക്കിൽ നിന്നും രക്തം വരികയും ചെയ്തു

View All
advertisement