ആത്മീയതയുടെ മറവിൽ ലഹരിപാനീയം നൽകി പീഡനം; 58 സ്ത്രീകളുടെ അശ്ലീലദൃശ്യം പകർത്തിയ ജ്യോതിഷി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയും ഹിപ്നോട്ടിസം വഴിയും ബോധം കെടുത്തിയായിരുന്നു ക്രൂരത. ഭർത്താവിന്റെ മരണം പ്രവചിച്ചും ദുർമന്ത്രവാദം നടത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ ഭയപ്പെടുത്തിയിരുന്നു
മുംബൈ: ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവിൽ അമ്പതിലേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത 67 കാരനായ ജ്യോതിഷി മഹാരാഷ്ട്രയിലെ നാസിക്കിൽ പിടിയിലായി. അശോക് ഖരാട്ട് എന്നയാളെയാണ് അതീവ നാടകീയമായ നീക്കങ്ങളിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്ന് 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും തോക്കുകളും പോലീസ് പിടിച്ചെടുത്തു.
പീഡന രീതിയും പരാതിയും
വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനെന്ന വ്യാജേന സ്ത്രീകളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയും ഹിപ്നോട്ടിസം വഴിയും ബോധം കെടുത്തിയായിരുന്നു ക്രൂരത. ഭർത്താവിന്റെ മരണം പ്രവചിച്ചും ദുർമന്ത്രവാദം നടത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ ഭയപ്പെടുത്തിയിരുന്നു.
35 വയസ്സുള്ള ഒരു യുവതി നൽകിയ പരാതിയാണ് ഞെട്ടിപ്പിക്കുന്ന ഈ പീഡനവിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പ്രതി തന്റെ ഓഫീസിൽ ഒളിക്യാമറകൾ സ്ഥാപിച്ച് പീഡന ദൃശ്യങ്ങൾ പകർത്താറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
advertisement
സിനിമയെ വെല്ലുന്ന അറസ്റ്റ്
വിവരങ്ങൾ ചോരാതിരിക്കാൻ വളരെ രഹസ്യമായാണ് പോലീസ് അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയിൽ ഇയാളുടെ ഫാം ഹൗസിന് പുറത്തെത്തിയ പോലീസ് സംഘം 'കള്ളൻ.. കള്ളൻ..' എന്ന് ഉറക്കെ വിളിച്ച് ബഹളമുണ്ടാക്കി. ഈ പരിഭ്രാന്തിക്കിടയിൽ വീടിനുള്ളിൽ കടന്ന സംഘം പ്രതിയെ കിടപ്പുമുറിയിൽ വെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
വൻ സ്വത്തുശേഖരം
അറസ്റ്റിന് പിന്നാലെ നടത്തിയ പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്ന് അനധികൃതമായി സൂക്ഷിച്ച തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇയാൾക്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
advertisement
Summary: The Maharashtra Police have arrested a 67-year-old astrologer, Ashok Kharat, in Nashik for allegedly sexually assaulting and blackmailing dozens of women under the pretext of providing spiritual solutions and astrological remedies. Kharat would lure women to his office by promising to solve their personal problems. He allegedly used hypnotism and spiked drinks to incapacitate his victims. He also used fear tactics, such as predicting the death of a victim’s husband or threatening them with "black magic" to ensure compliance.
Location :
Mumbai,Maharashtra
First Published :
Mar 20, 2026 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആത്മീയതയുടെ മറവിൽ ലഹരിപാനീയം നൽകി പീഡനം; 58 സ്ത്രീകളുടെ അശ്ലീലദൃശ്യം പകർത്തിയ ജ്യോതിഷി പിടിയിൽ









