advertisement

ബിജെപിക്കാർ 'രാവണന്റെ മക്കളെ'ന്ന് കോൺഗ്രസ്: ലോക്സഭയിൽ നാടകീയ രംഗങ്ങൾ

Last Updated:

'ബിജെപി അംഗങ്ങളാണ് യഥാർത്ഥ രാമഭക്തർ. ഞങ്ങളാണ് മഹാത്മാ ഗാന്ധിയുടെ യഥാർത്ഥ അനുയായികളെന്ന് ബിജെപി

ന്യൂഡൽഹി: ഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ച് ബിജെപി നേതാവ് അനന്ത് ഹെഗ്ഡെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിൽ ലോക്സഭയിൽ ഭരണ-പ്രതിപക്ഷപ്പോര്. മഹാത്മ ഗാന്ധിയെ അപമാനിച്ച ബിജെപി ശ്രീരാമഭക്തരെയാണ് അപമാനിച്ചതെന്നും അവരൊക്കെ രാവണന്റെ മക്കളാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി സഭയിൽ പറഞ്ഞത്.
എന്നാൽ ഇതിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി രംഗത്തെത്തി. 'ബിജെപി അംഗങ്ങളാണ് യഥാർത്ഥ രാമഭക്തർ. ഞങ്ങളാണ് മഹാത്മാ ഗാന്ധിയുടെ യഥാർത്ഥ അനുയായികൾ.. കോൺഗ്രസുകാര്‍ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലെയുള്ള 'വ്യാജ ഗാന്ധി'യുടെ അനുയായികളാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
തുടർന്ന് 'മഹാത്മ ഗാന്ധി അനശ്വരനാകട്ടെ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയാണുണ്ടായത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപിക്കാർ 'രാവണന്റെ മക്കളെ'ന്ന് കോൺഗ്രസ്: ലോക്സഭയിൽ നാടകീയ രംഗങ്ങൾ
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement