രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Last Updated:

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പശ്ചിമ ബംഗാളിന്റെ ചുമതല വഹിച്ചത് ജിതിൻ പ്രസാദ ആയിരുന്നു.

ബിജെപി ആസ്ഥാനത്തെത്തിയ ജിതിൻ പ്രസാദയെ പിയൂഷ് ഗോയൽ സ്വീകരിക്കുന്നു
ബിജെപി ആസ്ഥാനത്തെത്തിയ ജിതിൻ പ്രസാദയെ പിയൂഷ് ഗോയൽ സ്വീകരിക്കുന്നു
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അദ്ദേഹത്തിന് അംഗത്വം നൽകി. കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലുണ്ടായിരുന്ന നേതാവായിരുന്നു ജിതിൻ പ്രസാദ. നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിന്റെ ചുമതല വഹിച്ചിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ശേഷം കോൺഗ്രസ് വിടുന്ന രാഹുലിന്റെ വിശ്വസ്തനാണ് 47കാരനായ ജിതിൻ പ്രസാദ. 2019ൽ അദ്ദേഹം കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. പാർട്ടിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെട്ടിരുന്നു. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതിൻ പ്രസാദ പറഞ്ഞു.
advertisement
ബിജെപിയിൽ ചേരുന്നതിന്​ തൊട്ടുമുമ്പ്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടി​ക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ്​ ഗോയലുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്​തിരുന്നു. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാറിൽ സ്റ്റീൽ, പെട്രോളിയം, ​പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. മികച്ച വ്യക്തികളിലൊരാൾ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലെ ആസ്ഥാനത്തെത്തി ബിജെപിയിൽ ചേരുമെന്ന്​ ബിജെപി എംപിയും വക്താവുമായ അനിൽ ബലൂനി ട്വീറ്റ്​ ചെയ്​തിരുന്നു.
ഉത്തർപ്രദേശ്​ കോൺഗ്രസിലെ ന​ട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ജിതിൻ പ്രസാദയുടെ ബിജെപിയിലേക്കുള്ള ചേക്കേറൽ. കോണ്‍ഗ്രസില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ ജിതിന്‍ പരസ്യമായി അസംതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.
advertisement
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചുമതല ഹൈക്കമാൻഡ് നല്‍കിയത് ജിതിനായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിൽ ഇടത് കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ധൗറയില്‍ നിന്നാണ് ജിതിൻ പ്രസാദ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
English Summary: In a setback for the Congress ahead of the 2022 state assembly polls, former Union minister and party leader Jitin Prasada, who had been disillusioned with the grand old party, switched over to the BJP on Wednesday. Prasada, who was also part of the G-23 group in Congress that had written a letter registering its dissent with the party leadership, joined the saffron party in the presence of BJP chief JP Nadda after meeting Union Home Minister Amit Shah and Union Railways Minister Piyush Goyal.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement