BREAKING: കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും ബിജെപിയില്‍
Last Updated:
കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍വെച്ച് നടന്ന ചടങ്ങില്‍ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാവായിരുന്നു ടോം വടക്കന്‍. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം വേദനിപ്പിച്ചെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശസ്‌നേഹം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ടോം വടക്കന്‍ വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ നേതാവായിരുന്നു ടോം വടക്കന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേരളത്തിലെ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ്.
Also Read: 'ചൈനയ്ക്ക് രക്ഷാസമിതി അംഗത്വം സമ്മാനിച്ചത് നിങ്ങളുടെ മുതുമുത്തച്ഛൻ'; രാഹുലിനെ ഓർമിപ്പിച്ച് ബിജെപി
രാഹുല്‍ ഗാന്ധി കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെയാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് പോയത്. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്നും കോണ്‍ഗ്രസ് മുന്‍ വക്താവ് കൂടിയായ ടോം വടക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2019 1:41 PM IST