ബജറ്റിൽ മതിയായ വിഹിതമില്ല; ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കേണ്ടി വരുമെന്ന് കോൺഗ്രസ് എംപി ഡി.കെ സുരേഷ്

Last Updated:

ഫണ്ട് നൽകുന്ന കാര്യത്തിൽ ദക്ഷിണേന്ത്യ എപ്പോഴും അവഗണിക്കപ്പെടുകയാണെന്നും ഇത് ഒടുവിൽ രാജ്യത്തിൻ്റെ തെക്ക് ഭാഗത്തെ മറ്റൊരു രാജ്യമാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രം ഇടക്കാല ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ സഹോദരനാണ് ഡി.കെ. സുരേഷ്. ഫണ്ട് നൽകുന്ന കാര്യത്തിൽ ദക്ഷിണേന്ത്യ എപ്പോഴും അവഗണിക്കപ്പെടുകയാണെന്നും ഇത് ഒടുവിൽ രാജ്യത്തിൻ്റെ തെക്ക് ഭാഗത്തെ മറ്റൊരു രാജ്യമാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ ദക്ഷിണേന്ത്യയെ അവഗണിക്കുകയാണ്. ഉത്തരേന്ത്യയ്ക്ക് അവർ കൂടുതൽ ഫണ്ട് അനുവദിക്കുന്നു. ഇത് തുടരുകയാണെങ്കിൽ, ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ദക്ഷിണേന്ത്യയെ വേർപെടുത്താനും പ്രത്യേക രാജ്യം ആവശ്യപ്പെടേണ്ടിയും വരും. നമുക്ക് അർഹമായത് ലഭിക്കണം” എന്നും എം.പി വ്യക്തമാക്കി.
എന്നാൽ സുരേഷ് കുമാറിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കോൺഗ്രസ് പാർട്ടി വിഭജന രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ജാമ്യത്തിൽ ഇറങ്ങിയ അഴിമതിക്കേസ് പ്രതിയുമായ കോൺഗ്രസ് ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദരനാണ് ഡി.കെ സുരേഷ് എന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
advertisement
" ഒരു കാലത്ത് ഇന്ത്യയെ വൈവിധ്യമാർന്നതും ഏകീകൃതവുമായ ഒരു രാഷ്ട്രമായി സമന്വയിപ്പിക്കാൻ പ്രവർത്തിച്ച സർദാർ പട്ടേലിനെപ്പോലുള്ള നേതാക്കളുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. ഇന്ന് രാഹുലിന്റെ കോൺഗ്രസ് പാർട്ടി പ്രതിനിധീകരിക്കുന്നത് ഡികെ സുരേഷിനെപ്പോലുള്ളവരെയാണ്. ജാമ്യത്തിറങ്ങിയ അഴിമതിക്കേസ് പ്രതി കോൺഗ്രസ് ഉ മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദരനാണ് ഇത്. വടക്ക് -തെക്ക് സംഘർഷവും സമാധാന രാഷ്ട്രീയവും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട" എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം എന്ന ചർച്ച ഉയരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡിഎംകെ മന്ത്രി ഇ.വി. വേലുയും ദ്രാവിഡ നാട് സൃഷ്ടിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ബജറ്റിൽ മതിയായ വിഹിതമില്ല; ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കേണ്ടി വരുമെന്ന് കോൺഗ്രസ് എംപി ഡി.കെ സുരേഷ്
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement