തരൂരിന് ശേഷം സൽമാൻ ഖുർഷിദ്; 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് പുരോഗതി കൈവന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ ഈ വേര്‍തിരിവ് ചിന്തയ്ക്ക് അന്ത്യമായതോടെ പ്രദേശം സമൃദ്ധമായിത്തുടങ്ങിയതായും സല്‍മാന്‍ ഖുര്‍ഷിദ്
ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിൽ പുരോഗതി കൈവന്നുവെന്നും കശ്മീരിൽ ദീര്‍ഘകാലമായി അലട്ടിയിരുന്ന ഗുരുതരപ്രശ്‌നം അവസാനിച്ചതായും മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയില്‍ പറഞ്ഞു. അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ ഈ വേര്‍തിരിവ് ചിന്തയ്ക്ക് അന്ത്യമായതോടെ പ്രദേശം സമൃദ്ധമായിത്തുടങ്ങിയതായും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം 2019 ഓഗസ്റ്റിലാണ് മോദി സർക്കാർ റദ്ദാക്കിയത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍ അംഗമായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് അഭിപ്രായപ്രകടനം നടത്തിയത്. ജനതാദള്‍ (യു) നേതാവ് സഞ്ജയ് കുമാര്‍ ഝാ നേതൃത്വം നല്‍കുന്ന സംഘത്തിനൊപ്പമാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയിലെത്തിയത്.
'ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്നു. രാജ്യത്തെ മറ്റുപ്രദേശങ്ങളില്‍നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഇത് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ആലോചനകളില്‍ പ്രതിഫലിച്ചു. എന്നാല്‍ ആ അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു', സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
advertisement
#WATCH | Jakarta, Indonesia | "Kashmir had a major problem for a long time. Much of that was reflected in the thinking of the government in an article called 370 of the Constitution, which somehow gave an impression that it was separate from the rest of the country. But Article… pic.twitter.com/wXcdkfWPlR
— ANI (@ANI) May 29, 2025
advertisement
370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള കാലം കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്നും സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 ശതമാനം ജനങ്ങള്‍ വോട്ടവകാശം വിനിയോഗിച്ചതായും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
സമീപകാലത്ത് പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളിൽ ഒടുവിലത്തെയാളാണ് സൽമാൻ ഖുർഷിദ്. നേരത്തെ, സംഘത്തിൽ ഉൾപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂരും മനീഷ് തിവാരിയും പാർട്ടി നിലപാടില്‍ നിന്നും വ്യത്യസ്തമായ രീതിയിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
advertisement
ഗയാന, പാനമ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ സന്ദർശന വേളയിൽ തരൂർ പാകിസ്ഥാനെ തുറന്നുകാട്ടിയപ്പോൾ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് ഇടയിൽ അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് തിവാരി ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വ്യാപാരം ഒരു ഉപകരണമായി ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും സർക്കാരിനെ ചോദ്യം ചെയ്തുവരുന്നതിനിടെയായിരുന്നു ഇത്.
അതേസമയം, ആർട്ടിക്കിൾ 370 സംബന്ധിച്ച കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങളോട് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ജമ്മു കശ്മീരിന് പ്രത്യേക പദവി ഭരണഘടനയിൽ അവതരിപ്പിച്ചതിലൂടെ 'മണ്ടത്തരം' ചെയ്തുവെന്ന് സമ്മതിക്കുന്നതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
advertisement
Summary: Yet another senior Congress leader, who is a part of the delegations sent abroad to expose Pakistan on terrorism, has deviated from the party line – this time, it’s Salman Khurshid, who hailed the abrogation of Article 370 from Jammu and Kashmir.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 30, 2025 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തരൂരിന് ശേഷം സൽമാൻ ഖുർഷിദ്; 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് പുരോഗതി കൈവന്നു


